- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഖില കാനഡ സെവൻസ് സോക്കർ ടൂർണമെന്റും കിഡ്സ് സോണുമായി കേരളോത്സവം എഡ്മിന്റണിൽ
എഡ്മന്റൻ: കൈരളി റിയൽറ്റി എഫ് സി കേരള ട്രോഫികൾക്ക് വേണ്ടിയുള്ള അഖില കാനഡ സെവൻസ് ഫുട്‌ബോൾ ടൂറ്ണമെന്റും, കേരളോത്സവവും ജൂലൈ രണ്ടിന് എഡ്മന്റണിലെ ബ്ലൂ ക്വിൽസ് പാർക്കിൽ നടക്കും. അഖില കാനഡ ടൂര്ണനെന്റിൽ വിജയികൾ ആകുന്നവർക് എഡ്മിന്റണിലെ കൈരളി റിയാലിറ്റി ഗ്രൂപ് സ്‌പോന്‌സർ ചെയ്യുന്ന ഫ്സി കേരള എവർ റോളിങ് ട്രോഫിയും, 2022 ഡോളറും ആണ് സമ്മാനം. റണ്ണേഴ്സ് അപ് ആകുന്നവർക് ടൂര്ണണമെന്റ് സംഘാടകരായ എഫ് സി കേരള നൽകുന്ന എവർ റോളിങ് ട്രോഫിയും 1001 ഡോളറും ആണ് സമ്മാനം.
എഡ്മണ്ട്‌നിൽ നിന്നുള്ള ടീമുകൾ കൂടാതെ കാൽഗരി, ടോറോന്റോ, സാസ്‌കറ്റൂണ്, റജൈന എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി ഫുട്‌ബോൾ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും.രാവിലെ ഒൻപത് മുതൽ ആരംഭിക്കുന്ന കേരളോത്സവത്തിൽ കുട്ടികൾക്കായുള്ള ഫെയ്സ് പെയിന്റിങ്, ബൗൻസിങ് കാസിൽ, ബലൂണ് കളിപ്പാട്ടങ്ങൾ, എന്നിങ്ങനെ നിരവധി പരിപാടികൾ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കുള്ള വിനോദ പരിപാടികൾ കിഡ്സോണിൽ ഒരുക്കിയിട്ടുണ്ട്. ഭക്ഷണ സ്റ്റാളുകളും പാർക്കിൽ ലഭ്യമായിരിക്കും.
എഡ്മണ്ട്‌നിലെ ഏറ്റവും കൂടുതൽ അംഗങ്ങൾ ആയിട്ടുള്ള എഫ്‌സി കേരള കുട്ടികൾക്കുള്ള ഫുട്‌ബോൾ പരിശീലനങ്ങളും നടത്തി വരുന്നുണ്ട്. കോച്ചിങ് ക്യാമ്പിലെ കുട്ടികളുടെ പ്രദർശനമത്സരവും അന്നേ ദിവസം ഒരുക്കിയിട്ടുണ്ട്. എഡ്മന്റാണിൽ ഇദം പ്രഥമമായി നടത്തപ്പെടുന്ന കേരളോത്സവത്തിനായി എഫ്സി കേരളയുടെ പ്രവർത്തകർ ആവേശകരമായ ഒരുക്കത്തിലാണ്. എഡ്മണ്ടനിലെ പ്രഥമ മലയാളീ റിയൽറ്റി ബ്രോക്കറേജ് ആയ കൈരളി റിയൽറ്റി ആണ് ടൂർണമെന്റിന്റെ മുഖ്യ സ്‌പോന്‌സർ.