റ്റലിയിലെ നഴ്സുമാർക്ക് വേതന വർദ്ധനവ് പ്രഖ്യാപിച്ച് ഉത്തരവിറക്കി. ഇതോടെ നഴ്‌സുമാർക്ക് 170 യൂറോ വരെ പ്രതിമാസ ശമ്പള വർദ്ധനവ് ലഭിക്കും.ഇറ്റലിയിലെ അര ദശലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർ ശമ്പള വർദ്ധനവിന് അർഹരായിരിക്കും.സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള കരാറിനെത്തുടർന്ന് ഇറ്റലിയിലെ നഴ്‌സുമാർക്ക് 146 മുതൽ 170 യൂറോ വരെ പ്രതിമാസ ശമ്പള വർദ്ധനവാണ് ലഭിക്കുന്നത്.

ഏകദേശം 2,70,000 നഴ്‌സുമാർക്ക്, പ്രതിമാസം 146 മുതൽ 170 യൂറോ വരെ വർദ്ധനവ് ലഭിക്കും. കരാർ പ്രകാരം, ഹെൽത്ത് കെയർ ജീവനക്കാർക്ക് പ്രതിമാസം 98 യൂറോ വരെ പ്രതിമാസ ശമ്പള വർദ്ധനവ് ലഭിക്കും, നഴ്‌സുമാർക്ക് 72 യൂറോ അധിക അലവൻസ് ലഭിക്കും.

നഴ്‌സുമാർക്ക് കുത്തനെയുള്ള ശമ്പള വർദ്ധനവ് ലഭിക്കുമെങ്കിലും, അഡ്‌മിനിസ്‌ട്രേറ്റീവ് സ്‌ററാഫ്, മിഡൈ്വഫുമാർ, ഗവേഷകർ, റേഡിയോളജിസ്‌ററുകൾ എന്നിവർക്കെല്ലാം കുറഞ്ഞത് 90 യൂറോയുടെ ശമ്പള വർദ്ധനവാണ് ലഭിക്കുന്നത്. രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നതിനുള്ള അധിക മണിക്കൂർ നിരക്ക് 2.74 യൂറോയിൽ നിന്ന് 4 യൂറോയായി ഉയർത്തി.