യർലണ്ടിലെ തൊഴിൽ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ് സർക്കാർ. ഇപ്പോൾ നിലവിലുള്ള മിനിമം വേജ് സമ്പ്രദായം എടുത്തുമാറ്റി പകരം ലിവിങ് വേജ് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.ഇത് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികൾക്കിടയിൽ ഉയർന്ന വേതനം ലഭിക്കുന്നതിന് ഇടയാക്കും.

2026 ഓടെയായിരിക്കും ഇത് പൂർണ്ണമായും നടപ്പാവുക. തൊഴിലാളികൾക്ക് ന്യായമായ കൂലി ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മിനിമം വേജ് നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ മാന്യമായി ജീവിക്കാനുള്ള വേതനം ഉറപ്പാക്കുക എന്നതാണ് ലിവിങ് വേജ് സമ്പ്രദായം ഏർപ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.

നിലവിൽ അയർലണ്ടിലെ മിനിമം വേജ് 10.50 യൂറോയാണ് . എന്നാൽ ലിവിങ് വേജ് 12.17 യൂറോയാണ്. ഓരോ വർഷവും ലിവിങ് വേജ് ശരാശരി വേതനത്തിന്റെ 60 ശതമാനമായിരിക്കും. രാജ്യത്തെ മിനിമം വേജ് ഘട്ടം ഘട്ടമായി വർദ്ധിപ്പിച്ച് 2026 ആകുമ്പോഴേയ്ക്കും ലിവിങ് വേജിന് ഒപ്പമെത്തിക്കുക തുടർന്ന് മിനിമം വേജ് എടുത്തു മാറ്റുക എന്നതാണ് സർക്കാരിന്റെ പദ്ധതി.