കുവൈത്ത് സിറ്റി: ലഹരി മരുന്നും മദ്യവുമായി കുവൈത്തിൽ ഒരാൾ അറസ്റ്റിൽ. 14 കിലോഗ്രാം ഹാഷിഷ്, ഒന്നര കിലോ മെത്(ഷാബു), ആറ് മദ്യക്കുപ്പികൾ എന്നിവയാണ് ആഭ്യന്തര മന്ത്രാലയ അധികൃതർ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.

പിടിച്ചെടുത്ത വസ്തുക്കളും പ്രതിയെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അതേസമയം കുവൈത്തിൽ ലഹരിമരുന്നും മദ്യവുമായി കഴിഞ്ഞ ദിവസം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

ഹവല്ലി ഗവർണറേറ്റിൽ നിന്നാണ് ഇയാളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ലഹരിമരുന്നും 58 കുപ്പി മദ്യവുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. അറസ്റ്റിലായ പ്രതിയെ തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

മയക്കുമരുന്നുമായി ഒരു പ്രവാസി ഇന്ത്യക്കാരനെയും പിടികൂടിയിരുന്നു. സാൽമിയ ഏരിയയിലായിരുന്നു സംഭവം. അര കിലോഗ്രാം ഹെറോയിനും ക്രിസ്റ്റൽ മെത്തുമാണ് പിടിയിലാവുമ്പോൾ ഇയാളുടെ കൈവശമുണ്ടായിരുന്നത്.