- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎല്ലിലെ 'കലിപ്പ് റൺവേട്ട' തുടർന്ന് മ്മടെ ജോസേട്ടൻ; 70 പന്തിൽ 162 റൺസുമായി ബട്ലർ; സെഞ്ചുറിയുമായി ഫിൽ സാൽട്ടും ഡേവിഡ് മാലനും; നെതർലൻഡ്സിനെ തല്ലിച്ചതച്ച് ഇംഗ്ലണ്ട് അഞ്ഞൂറിന് തൊട്ടരികെ; ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്‌കോർ; ലോക റെക്കോർഡ്

ആംസ്റ്റെൽവീൻ: ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ കുറിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. നെതർലൻഡ്സിനെതിരേ ആംസ്റ്റെൽവീനിലെ വിആർഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഓപ്പണർ ഫിൽ സാൽട്ട് ( 93 പന്തിൽ 122), ഡേവിഡ് മാലൻ (109 പന്തിൽ 125), ജോസ് ബട്‌ലർ (70 പന്തിൽ പുറത്താകാതെ 162) എന്നിവരുടെ സെഞ്ചുറികളുടെ മികവിലാണ് ഇംഗ്ലണ്ട് ചരിത്രം കുറിച്ചത്. നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 498 റൺസ് അടിച്ചു കൂട്ടി. ഏകദിനത്തിൽ ആദ്യമായി 500 റൺസടിക്കുന്ന ടീമെന്ന റെക്കോഡ് ഇംഗ്ലണ്ടിന് കൈയെത്തും ദൂരത്താണ് നഷ്ടമായത്.
2018 ജൂൺ 19-ന് നോട്ടിങ്ങാമിൽ ഓസ്ട്രേലിയക്കെതിരേ ആറു വിക്കറ്റിന് 481 റൺസ് നേടിയ തങ്ങളുടെ തന്നെ റെക്കോഡാണ് ഇംഗ്ലണ്ട് ഈ മത്സരത്തോടെ പുതുക്കിയത്. 26 സിക്സറുകളും 36 ഫോറുകളുമാണ് മത്സരത്തിലാകെ പിറന്നത്. ഇതിൽ 14 സിക്സറുകളും ബട്‌ലറുടെ വകയാണ്. ഏകദിനത്തിൽ താരത്തിന്റെ ഉയർന്ന സ്‌കോറും ഇത് തന്നെ.
രണ്ടാം ഓവറിൽ ഒരു റൺസെടുത്തു നിൽക്കേ ഓപ്പണർ ജേസൺ റോയിയെ നഷ്ടമായ ശേഷമായിരുന്നു ഇംഗ്ലണ്ട് താരങ്ങളുടെ ബാറ്റിങ് വെടിക്കെട്ട്. 223 റൺസിലാണ് ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റു വീണത്. സ്‌കോർ 407 ൽ നിൽക്കെ മൂന്നും നാലും വിക്കറ്റുകളും വീണു. അവസാന പന്തുകളിൽ ലിയാം ലിവിങ്സ്റ്റണും ബാറ്റിങ് വെടിക്കെട്ടു പുറത്തെടുത്തു. 22 പന്തുകൾ നേരിട്ട താരം 66 റൺസെടുത്തു പുറത്താകാതെ നിന്നു. ആറു ഫോറും ആറു സിക്‌സുമാണ് താരം അടിച്ചുപറത്തിയത്.
ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് വിട്ട നെതർലൻഡ്സ് ഫീൽഡർമാർക്ക് പന്ത് പെറുക്കാനേ നേരിമുണ്ടായിരുന്നുള്ളൂ. ഇന്നിങ്‌സിലെ അവസാന പന്തിൽ സിക്‌സ് അടിച്ചെങ്കിലും രണ്ട് റൺസകലെ ഏകദിന ക്രിക്കറ്റിലെ ആദ്യ 500 റൺസ് ഇംഗ്ലണ്ടിന് നഷ്ടമായി.
നാലാമനായി ക്രീസിലെത്തിയ ജോസ് ബട്‌ലർ ഐപിഎല്ലിലെ മിന്നും ഫോം ഏകദിനങ്ങളിലും തുടർന്നു. 27 പന്തിൽ ബട്ലർ അർധസെഞ്ചുറി തികച്ചപ്പോൾ 90 പന്തിൽ സെഞ്ചുറി തികച്ച മലൻ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഇംഗ്ലണ്ടിനായി സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ബാറ്ററായി. ജോസ് ബട്ലറാണ് മൂന്ന് ഫോർമാറ്റിലും ഇംഗ്ലണ്ടിനായി സെഞ്ചുറി നേടിയ താരം.
47 പന്തിൽ നിന്ന് സെഞ്ചുറി തികച്ച ബട്ട്ലർ ഏകദിനത്തിൽ ഒരു ഇംഗ്ലണ്ട് താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തമാക്കി. 17 പന്തിൽ നിന്ന് 50 തികച്ച ലിവിങ്സ്റ്റൺ ഏകദിനത്തിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും വേഗമേറിയ അർധ സെഞ്ചുറിയെന്ന റെക്കോഡും സ്വന്തമാക്കി. ഏകദിന ചരിത്രത്തിലെ രണ്ടാമത്തെ എറ്റവും വേഗമേറിയ അർധ സെഞ്ചുറിയെന്ന റെക്കോഡിനൊപ്പമെത്താനും പങ്കുവെയ്ക്കാനും താരത്തിനായി
27 പന്തിൽ അർധസെഞ്ചുറി തികച്ച 47 പന്തിൽ ബട്ലർക്ക് സെഞ്ചുറിയിലെത്താൻ വേണ്ടിവന്നത് പിന്നീട് 20 പന്തുകൾ മാത്രം. 47 പന്തിൽ സെഞ്ചുറി തികച്ച ബട്‌ലർ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ വേഗത്തിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി. 44ാം ഓവറിൽ 400 റൺസ് പിന്നിട്ട ഇംഗ്ലണ്ടിന് 45-ാം ഓവറിൽ ഡേവിഡ് മലന്റെയും(109 പന്തിൽ 125) ക്യാപ്റ്റൻ ഓയിൻ മോർഗന്റെയും(0) വിക്കറ്റുകൾ നഷ്ടമായെങ്കിലും പിന്നീടെത്തിയ ലിയാം ലിവിങ്സറ്റൺ 46-ാം ഓവറിൽ 32 റൺസടിച്ച് ഇംഗ്ലണ്ടിനെ 450ന് അടുത്തെത്തിച്ചു.
ബോയ്‌സെവിയൻ എറിഞ്ഞ ഓവറിൽ നാല് സിക്‌സും രണ്ട് ഫോറുമാണ് ലിവിങ്സ്റ്റൺ പറത്തിയത്. 14 പന്തിൽ 48 റൺസിലെത്തിയ ലിവിങ്സ്റ്റണ് പിന്നീടുള്ള രണ്ട് പന്തിൽ റണ്ണെടുക്കാൻ കഴിയാതിരുന്നതോടെ ഏകദിനത്തിലെ അതിവേഗ അർധസെഞ്ചുറി തലനാരിഴക്ക് നഷ്ടമായി.
വാൻ ബീക്ക് എറിഞ്ഞ 49-ാം ഓവറിൽ ഏഴ് റൺസ് മാത്രമെടുക്കാനെ ഇഗ്ലണ്ടിനായുള്ളു. ഇതാണ് ടീം ടോട്ടൽ 500 കടക്കുന്നത് തടഞ്ഞത്. സ്‌നാറ്റർ എറിഞ്ഞ അവസാന ഓവറിൽ 21 റൺസാണ് ബട്ലറും ലിവിങ്സറ്റണും ചേർന്ന് അടിച്ചെടുത്തത്. ബട്ലർ 70 പന്തിൽ 162 റൺസെടുത്ത് പുറത്താകാതെ നിന്നു. ഏഴ് ഫോറും നാല് സിക്‌സും അടങ്ങുന്നതാണ് ബട്ലറുടെ ഇന്നിങ്‌സ്. ലിവിങ്സ്റ്റൺ 22 പന്തിൽ ആറ് ഫോറും ആറ് സിക്‌സും പറത്തി 66 റൺസുമായി പുറത്താകാതെ നിന്നു.


