മകനൊപ്പമുള്ള കുസൃതി ചിത്രങ്ങൾ പങ്കുവെച്ച് പ്രിയ നടി മിയാ ജോർജ്. ലൂക്കയ്ക്ക് കളിപ്പാട്ടങ്ങളെക്കാൾ പ്രിയം മമ്മയുടെ മൂക്കും മുടിയും കമ്മലുമൊക്കെയാണെന്നാണ് ചിത്രങ്ങൾക്കൊപ്പം മിയ കുറിച്ചിരിക്കുന്നത്. മിയയുടെ മുടിയിൽ പിടിക്കുന്ന ലൂക്കയുടെ ക്യൂട്ട് ചിത്രങ്ങളാണ് മിയ പങ്കുവെച്ചിരിക്കുന്നത്. 'മമ്മയ്ക്ക് മൂക്കും മനോഹരമായ മുടിയും കമ്മലുമൊക്കെയുള്ളപ്പോൾ കുഞ്ഞിന് വേറെ ഫാൻസി കളിപ്പാട്ടങ്ങളെന്തിന്?' എന്നാണ് മിയയുടെ ചോദ്യം.

 
 
 
View this post on Instagram

A post shared by miya (@meet_miya)

മമ്മയുടെ മുടിയിലും മൂക്കിവുമൊക്കെ പിടിച്ചു വലിക്കുന്ന കുഞ്ഞു ലൂക്കായോടുള്ള ഇഷ്ടം കൊണ്ട് നിറയുകയാണ് ഈ പോസ്റ്റിന് താഴെ. ലൂക്കയ്ക്ക് ഒപ്പമുള്ള ഫോട്ടോകളും വിഡിയോകളും മിയ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരു നൽകിയിരിക്കുന്നത്. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം.