ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന അഗ്‌നിപഥ് പ്രതിഷേങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പദ്ധതി പിൻവലിക്കണമെന്നും സൈനിക ജോലി ആഗ്രഹിക്കുന്നവർക്കൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും സോണിയാ ഗാന്ധി പറഞ്ഞു. അക്രമങ്ങളില്ലാതെ സമാധാനപരമായി ശബ്ദമുയർത്താം എന്നും സോണിയാ ഗാന്ധി വ്യക്തമാക്കി.

കോവിഡാനന്തര രോഗങ്ങൾ നിലവിൽ സോണിയാ ഗാന്ധി ആശുപത്രിയിൽ കഴിയുകയാണ്. പ്രസ്താവനയിൽ കൂടിയാണ് സമരക്കാർക്ക് പിന്തുണയുമായി നൽകിയത്.

പുതിയ സൈനിക നിയമന പദ്ധതി ദിശയില്ലാത്ത ഒന്നാണ്. തീർത്തും, സർക്കാർ പ്രതിഷേധിക്കുന്നവരുടെ ശബ്ദം കേൾക്കുന്നില്ല എന്ന കാര്യത്തിൽ നിസ്സഹായത തോന്നുന്നുവെന്നും സൈനിക ജോലി ആഗ്രഹിക്കുന്നവരുടെ താൽപര്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാതെയാണ് ഇത്തരത്തിൽ ഒരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്നും പ്രസ്താവനയിൽ സോണിയാ ഗാന്ധി വ്യക്തമാക്കി.