- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാർ; രാഹുൽ ഗാന്ധിക്ക് എംപി എന്ന പ്രത്യേക പരിഗണന നൽകേണ്ടെന്ന് ലോക്‌സഭാ സ്പീക്കർ
ന്യൂഡൽഹി: നാഷനൽ ഹെറൾഡ് കേസിൽ അന്വേഷണ ഏജൻസികൾ രാഹുൽ ഗാന്ധിക്ക് എംപി എന്ന നിലയിൽ പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നു ലോക്‌സഭാ സ്പീക്കർ ഓം ബിർല. നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണെന്ന് ഓം ബിർല പറഞ്ഞു.
പാർലമെന്റ് നടപടികൾക്ക് വേണ്ടിയാണ് പ്രത്യേക പരിഗണന. കോൺഗ്രസ് എംപിമാരെ പൊലീസ് കയ്യേറ്റം ചെയ്തുവെന്ന പരാതി ചട്ടപ്രകാരം പരിശോധിക്കുമെന്നും ഓം ബിർല കൂട്ടിച്ചേർത്തു.
നാഷനൽ ഹെറൾഡ് കേസിൽ രാഹുൽ ഗാന്ധിയെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യലിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കുകയാണെന്നും എംപിയെന്ന നിലയിലെ അവകാശം ലംഘിച്ചുവെന്നുമാണ് കോൺഗ്രസിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പരാതി നൽകിയിരുന്നു.
എന്നാൽ എംപിയെന്ന പരിഗണന പാർലമെന്റ് നടപടിക്രമങ്ങളിൽ പങ്കാളിയാകുന്നതിനാണെന്ന് കോൺഗ്രസിന്റെ പരാതിയോട് മുഖംതിരിച്ച് സ്പീക്കർ ഓം ബിർല പറഞ്ഞു. കോൺഗ്രസ് എംപിമാരെ പൊലീസ് കയ്യേറ്റം ചെയ്തുവെന്ന പരാതി ചട്ടപ്രകാരം പരിശോധിക്കും. അവകാശലംഘനമുണ്ടോയെന്ന് പാർലമെന്ററി സമിതി പരിശോധിച്ച് റിപ്പോർട്ട് നൽകുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.




