- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചത്ത കലമാനെ കറിവച്ചു തിന്നു; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ കൂട്ടനടപടി
തിരുവനന്തപുരം: ചത്ത കലമാനെ കറിവച്ചു തിന്ന സംഭവത്തിൽ വനം വകുപ്പിന്റെ പാലോട് റെയ്ഞ്ചിൽ കൂട്ട നടപടി. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷജീദാണ് കാട്ടിനുള്ളിൽ ചത്ത കലമാനെ കറിവച്ചു തിന്നത്. ഷജീദ് ചെയ്ത കുറ്റകൃത്യം മറച്ചുവച്ച ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അരുൺ ലാലിനെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പാലോട് റെയ്ഞ്ച് ഓഫീസർ ഉൾപ്പെടെ സംഭവം ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാനും സർക്കാർ ഉത്തരവിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വനം വിജിലൻസും അന്വേഷിക്കും.
Next Story