വാഷിങ്ടൺ: യുഎസിൽ ആറുമാസം മുതലുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ എടുക്കുന്നതിന് അനുമതി നൽകി. ഫൈസർ, മോഡേണ വാക്‌സിനുകൾ ഉപയോഗിക്കുന്നതിനാണ്് യു.എസ് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. ഈ വാക്‌സിനുകൾ കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി നൽകിയ ആദ്യ രാജ്യമാണ് യു.എസ്. കോവിഡ് വാക്‌സിനെതിരായ പോരാട്ടത്തിലെ സുപ്രധാന ചുവടുവെപ്പ് എന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇതിനെ വിശേഷിപ്പിച്ചത്.

നേരത്തേ അഞ്ചുവയസിനു മുകളിലുള്ള കുട്ടികൾക്ക് വാക്‌സിൻ ലഭ്യമാക്കിയിരുന്നു. ഇനി ആറു മാസം മുതൽ പ്രായമുള്ള എല്ലാക്കുട്ടികൾക്കും വാക്‌സിൻ ലഭ്യമാക്കും. അടിയന്തരിര ഘട്ടങ്ങളിൽ അഞ്ചുവയസിൽ താഴെയുള്ള കുട്ടികളിൽ വാക്‌സിൻ ഉപയോഗിക്കാനാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ അനുമതി നൽകിയത്. ഈ വാക്‌സിനുകൾ കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി നൽകിയ ആദ്യ രാജ്യമാണ് യു.എസ്.

അതേസമയം, വാക്‌സിൻ ഉപയോഗിക്കാൻ യു.എസ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ അനുമതി കൂടി ആവശ്യമായിരുന്നു. അതാണ് ശനിയാഴ്ച ലഭിച്ചത്. കുഞ്ഞുങ്ങളിൽ കോവിഡ് വാക്‌സിൻ നൽകുന്നതിനുള്ള ഒരുക്കങ്ങൾ രാജ്യത്ത് തുടങ്ങിയിട്ടുണ്ട്. രക്ഷിതാക്കൾക്ക് കുഞ്ഞുങ്ങളുമായി വാക്‌സിൻ സ്വീകരിക്കാൻ അടുത്താഴ്ച മുതൽ ആശുപത്രികളിലും ക്ലിനിക്കുകളിലുമെത്താമെന്നും ബൈഡൻ അറിയിച്ചു.