- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ ഹിതം പോലെയല്ല, അവിടുത്തെ ഹിതം പോലെയാകട്ടെ': ഫാദേഴ്സ് ഡേയിൽ തിലകന്റെ ചിത്രത്തിനൊപ്പം മത്തായിയുടെ സുവിശേഷത്തിലെ വാക്യം പങ്കുവച്ച് ഷമ്മി തിലകൻ
തിരുവനന്തപുരം: മലയാള സിനിമയിൽ ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ പ്രിയതാരമാണ് ഷമ്മി തിലകൻ. കാലങ്ങളായി സിനിമയിൽ സജീവമായ താരം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചു കഴിഞ്ഞു.
തന്റെ നിലപാടുകൾ കൃത്യമായി തന്നെ തുറന്നുപറയാൻ മടികാണിക്കാത്ത ഷമ്മി തിലകൻ അതിന്റെ പേരിൽ വിവാദങ്ങളും വിമർശനങ്ങളും നേരിടാറുണ്ട്. ഇപ്പോഴിതാ ഫാദേഴ്‌സ് ഡേയിൽ ഷമ്മി പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
തിലകന്റെ ചിത്രത്തിനൊപ്പം ബൈബിളിലെ മത്തായിയുടെ സുവിശേഷത്തിലെ വാക്യമാണ് ഷമ്മി തിലകൻ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന്റെ കമന്റ് സെക്ഷനിൽ ആശംസകളറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ഷമ്മി തിലകന്റെ പോസ്റ്റ്
'മത്തായിയുടെ സുവിശേഷം. 26:39
അവൻ അല്പദൂരം മുമ്പോട്ടുചെന്നു കമിഴ്ന്നുവീണു പ്രാർത്ഥിച്ചു : എന്റെ പിതാവേ, സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നകന്നു പോകട്ടേ..! എങ്കിലും..; എന്റെ ഹിതം പോലെയല്ല, അവിടുത്തെ ഹിതം പോലെയാകട്ടെ..!ഹാപ്പി ഫാദേഴ്സ് ഡേ.
കഴിഞ്ഞ വർഷവും തിലകന്റെ ചിത്രം പങ്കുവച്ച് ഷമ്മി ആശംസകൾ നേർന്നിരുന്നു. അച്ഛൻ തിലകൻ തന്റെ മകൻ അഭിമന്യുവിനെ കൈയിലെടുത്ത് ലാളിക്കുന്നതിന്റേതാണ് ചിത്രം. മകനോട് തനിക്ക് അസൂയ തോന്നിയ നിമിഷമായിരുന്നു അതെന്ന് ചിത്രത്തിനൊപ്പം ഷമ്മി തിലകൻ ഫേസ്‌ബുക്കിൽ കുറിച്ചു.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന എന്ന ചിത്രത്തിലാണ് ഷമ്മി തിലകൻ ഒടുവിൽ അഭിനയിച്ച ചിത്രം. പബ്ലിക് പ്രോസിക്യൂട്ടർ രഘുറാം ആയ്യർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷമ്മി തിലകൻ അവതരിപ്പിച്ചത്. നിവിൻ പോളി നായകനാവുന്ന പടവെട്ടാണ് ഷമ്മി തിലകന്റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം.
ന്യൂസ് ഡെസ്ക്