- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'യുവാക്കൾ തെരുവിലിറങ്ങും; കേന്ദ്ര സർക്കാരിന് പിൻവലിക്കേണ്ടി വരും; അഗ്നിപഥിന് കർഷക നിയമത്തിന്റെ ഗതിയാകുമെന്ന് സച്ചിൻ പൈലറ്റ്
ന്യൂഡൽഹി: അഗ്‌നിപഥ് പദ്ധതി കേന്ദ്ര സർക്കാരിന് പിൻവലിക്കേണ്ടി വരുമെന്ന് കോണഗ്രസ് നേതാവും രാജസ്ഥാൻ ഉപ മുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്. അഗ്‌നിപഥുമായി മുന്നോട്ട് പോയാൽ കൂടുതൽ യുവാക്കൾ തെരുവിലിറങ്ങും. കാർഷിക നിയമങ്ങളുടെ ഗതിയാകും അഗ്‌നിപഥിനെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
അതേ സമയം പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഹ്രസ്വകാല സൈനികസേവന പദ്ധതിയായ അഗ്‌നിവീർ റിക്രൂട്ട്‌മെന്റ് സ്‌കീമിലേക്കുള്ള റിക്രൂട്ട്‌മെന്റ് തീയതികളായി. കരസേനയിലെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം നാളെയിറങ്ങും. റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പുരി അറിയിച്ചു. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.
വ്യോമസേനയിൽ അഗ്‌നിപഥ് രജിസ്‌ട്രേഷൻ ജൂൺ 24-നാണ്. ആദ്യബാച്ചിന്റെ പരിശീലനം ഡിസംബർ 30-ന് തുടങ്ങും. ഓൺലൈൻ പരീക്ഷ ജൂലൈ പത്തിന് നടക്കും. അതായത് ഓൺലൈൻ പരീക്ഷ ഒരു മാസത്തിനുള്ളിൽ നടത്തുമെന്നർത്ഥം.
നാവികസേനയിൽ 25-നായിരിക്കും റിക്രൂട്ട്‌മെന്റ് പരസ്യം നൽകുക. നാവികസേനയിലും ഓൺലൈൻ പരീക്ഷ ഒരു മാസത്തിനുള്ളിൽത്തന്നെ നടക്കും. നവംബർ 21-ന് നാവികസേനയിൽ പരിശീലനം തുടങ്ങും.
ന്യൂസ് ഡെസ്ക്