- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുൽഗാമിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം; ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കർ ഇ ത്വയ്ബ , ജയ്‌ഷെ ഇ മുഹമ്മദ് ഭീകരർ ആണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ തുടരുകയാണ്.
അതേസമയം ജമ്മുകശ്മീരിലെ പുൽവാമയിൽ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരരുടെ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്‌ച്ചയാണ് സംഭവം. ഇന്ത്യൻ റിസർവ് പൊലീസിലെ സാംപോര മേഖലയിലെ എസ്‌ഐയും പാംപോർ സ്വദേശിയുമായ ഫാറൂഖ് അഹ്‌മിറാണ് കൊല്ലപ്പെട്ടത്.
വീടിനടുത്തുള്ള പാടത്ത് ജോലി ചെയ്യവേ ഭീകരർ വെടിവച്ചു കൊല്ലുകയായിരുന്നെന്ന് കശ്മീർ പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഭീകരർ വെടിവെച്ചുകൊന്ന മൂന്നാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണിത്.
Next Story




