- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'യുവാക്കൾ സൈന്യത്തിൽ നിൽക്കുന്നത് രാജ്യത്തെ സംരക്ഷിക്കാനാണ്; ബിജെപിക്ക് കാവലിനല്ല'; വിജയ് വാർഗീയയുടെ പരാമർശനത്തിന് മറുപടിയുമായി രാഹുൽ
ന്യൂഡൽഹി: നാല് വർഷത്തെ സർവീസ് പൂർത്തിയാക്കി മടങ്ങുന്ന 'അഗ്‌നിവീറു'കളെ ബിജെപി ഓഫിസിൽ സുരക്ഷാ ഗാർഡുകളായി നിയമിക്കുന്നതിനു മുൻഗണന നൽകുമെന്ന വിജയ് വാർഗീയയുടെ വിവാദ പരാമർശത്തിനെതിരെ കനത്ത പ്രതിഷേധവുമായി രാഹുൽ ഗാന്ധി. യുവാക്കൾ സൈന്യത്തിൽ നിൽക്കുന്നത് രാജ്യത്തെ സംരക്ഷിക്കാനാണ്, ബിജെപിക്ക് കാവലിനല്ലെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. 52 വർഷം ഇന്ത്യൻ പതാക ഉയർത്താത്തവർ സൈനീകരെ സംരക്ഷിക്കുമെന്ന് കരുതരുത്. പ്രധാനമന്ത്രിയുടെ മൗനം അപമാനകരമെന്നും രാഹുൽ ഗാന്ധി കുറിച്ചു.
അഗ്‌നിപഥ് പദ്ധതിക്കെതിരെ ഉയർന്ന രോഷം എങ്ങനെ ശമിപ്പിക്കാമെന്ന് തലപുകഞ്ഞാലോചിക്കുമ്പോഴാണ് ദേശീയ ജനറൽ സെക്രട്ടറി കൈലാസ് വിജയ് വാർഗിയ വിവാദ പ്രസ്താവന നടത്തിയത്. മധ്യപ്രദേശിൽ നടത്തിയ വാർത്ത സമ്മേളനത്തിടെയാണ് സർവീസ് കാലം കഴിഞ്ഞ് പുറത്തിറങ്ങുന്ന അഗ്‌നിവീറിനെ കഴിയുെമങ്കിൽ ബിജെപി ഓഫീസിന്റെ കാവൽക്കാരനാക്കുമെന്ന് വിജയ് വാർഗിയ പറഞ്ഞത്.
കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയുടെ പ്രസ്താവനയും ബിജെപിക്ക് തലവേദനയായി. അഗ്‌നിവീറുകൾക്ക് അലക്കുകാരുടെയും, ബാർബർമാറുടെയും, ഡ്രൈവർമാരുടെയും പരിശീലനം നൽകുമെന്നാണ് കിഷൻ റെഡ്ഡി പറഞ്ഞത്. ബിജെപി നേതാക്കളുടെ ഈ മനോനിലക്കെതിരെയാണ് സത്യഗ്രഹമെന്ന് കോൺഗ്രസ് പ്രതികരിച്ചു. പ്രവർത്തക സമിതിയംഗങ്ങളും എംപിമാരുമടക്കം പങ്കെടുത്ത ജന്തർമന്തറിലെ പ്രതിഷേധത്തിൽ എല്ലാ കക്ഷികളും ഉൾപ്പെട്ട യോജിച്ചുള്ള പ്രക്ഷോഭമാണ് ലക്ഷ്യമിടുന്നതെന്ന് പ്രിയങ്കഗാന്ധി വ്യക്തമാക്കി.




