- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുജറാത്തിൽ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു
ഭാവ്നഗർ: ഗുജറാത്തിൽ ശക്തമായ ഇടിമിന്നലിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. മോത്തി ജഗ്ധർ ഗ്രാമത്തിലാണ് കുടുംബത്തിലെ രണ്ട് പേർ ഇടിമിന്നലേറ്റ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഭൂപതി മാവ്ജി (25), അനന്തരവൻ രവി (10) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
മോത്തി ജഗ്ധർ ഗ്രാമത്തിൽ എംജിഎൻആർഇജിഎ പദ്ധതിയിൽ ജോലി പൂർത്തിയാക്കി ഇരുവരും തിരികെ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. മൂന്ന് പേർക്ക് ഇടിമിന്നലേൽക്കുകയായിരുന്നു. രണ്ട് പേർ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ചികിത്സയ്ക്കായി മഹുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില അതീവ ഗുരുതരമാണ്.
ഗുജറാത്തിലെ 57 താലൂക്കുകളിൽ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. ഭാവ്നഗറിലെ മഹുവയിൽ ഇന്ന് ശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴയ്ക്ക് പുറമെ അപകടത്തിന് കാരണമാകുന്നത് ശക്തമായ ഇടിമിന്നലാണ്. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ പല ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.




