പട്‌ന: ബിഹാറിലെ എട്ട് ജില്ലകളിൽ മിന്നലേറ്റ് 17 മരണം. ശക്തമായ ഇടിമിന്നലേറ്റ് ഒഡിഷയിൽ നാലുപേരും മരിച്ചു. ശനിയാഴ്ച രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ ബിഹാറിൽ വലിയ നാശനഷ്ടമാണുണ്ടായത്.

മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, സഹായധനം എത്രയും വേഗം കൈമാറണമെന്ന് ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി.

കനത്ത മഴയിലും കാറ്റിലും ബിഹാറിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു. നിരവധി മരങ്ങൾ കടപുഴകിവീണു. പലയിടത്തും വൈദ്യുതിബന്ധം തടസ്സപ്പെട്ടു, ജനജീവിതം ദുസ്സഹമായി.