ക്ഷിക്കൂട്ടങ്ങൾ എന്നും വിമാനങ്ങൾക്ക് ഭീഷണിയാകാറുണ്ട്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇന്നലെ പാറ്റനയിൽ കണ്ടത്. സ്പൈസ് ജെറ്റിന്റെ ബോയിങ് 737-800 വിമാനം പാറ്റ്നാ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഉടനെ ഒരു കൂട്ടം പക്ഷികൾ അതിൽ ഇടിക്കുകയായിരുന്നു. എഞ്ചിനിലേക്ക് വലിച്ചു കയറ്റപ്പെട്ട പക്ഷികൾ വിമാനത്തിന്റെ ഒരു എഞ്ചിനിൽ നിന്നും തീനാളങ്ങൾ പുറത്തേക്ക് വരാനും ഇടയാക്കി. ചിറകിന് പുറകിലായി ഇരുന്ന ഒരു യാത്രക്കാരനാണ് വിമനത്തിന്റെ പർശ്വഭഗത്തു നിന്നും തീനാളങ്ങൾ പുറത്തുവരുന്നത് കണ്ടാത്.

വിവരം അറിഞ്ഞ പൈലറ്റും ഫസ്റ്റ് ഓഫീസറും വിമാനം തിരിച്ചിറക്കാൻ ശ്രമിച്ചെങ്കിലും, റൺവേ ഒഴിവില്ലാത്തതിനാൽ സാധിച്ചില്ല. അതുകൊണ്ടു തന്നെ പിന്നെയും കുറേ നേരം പറക്കാൻ അവർ നിർബന്ധിതരായി. 15 വർഷം പഴക്കമുള്ള വിമാനത്തിന്റെ എഞ്ചിന്റെ പുറകിൽ നിന്നും തീ വമിക്കുന്ന് ക്ലിപ്പുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. തീവമിക്കുന്നത് വിമാനത്തിന് അപകടമുണ്ടാക്കും എന്നതിനാൽ ഒരു എഞ്ചിന്റെ പ്രവർത്തനം പൈലറ്റ് നിർത്തുകയായിരുന്നു. ആധുനിക ഇരട്ട എഞ്ചിൻ ജെറ്റ് യാത്രാവിമാനങ്ങൾക്ക് ഒരു എഞ്ചിൻ പ്രവർത്തിപ്പിച്ചും സുഖമായി പറക്കാനാവും.

പിന്നീട് അവർ സുരക്ഷിതമായി പാറ്റ്നാ വിമാനത്താവളത്തിൽ തന്നെ തിരിച്ചിറങ്ങി യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകൾ ഒന്നും തന്നെയില്ല. ഏതായാലും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഞ്ചിൻ അടയുന്നതിനു മുൻപ് പക്ഷികൾ അതിൽ വന്നിടിക്കുകയും, എഞ്ചിന്റെ അകത്ത് കുടുങ്ങിപ്പോവുകയുമായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സ്പൈസ് ജറ്റും അതേ വിശദീകരണമാണ് നൽകുന്നത്.

തിരിച്ചിറങ്ങിയ വിമാനത്തിലെ യാത്രക്കാരെ മുഴുവൻ മറ്റൊരു വിമാനത്തിൽ കൊണ്ടു പോയി. ഏതായാലും ഈ വിമാനാപകടവും അദ്ഭുതകരമായ രക്ഷപ്പെടലും ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ബി ബി സി ഉൾപ്പടെയുള്ള മാധ്യമങ്ങൾ വൻ പ്രധാന്യമാണ് ഇതിന് നൽകിയിരിക്കുന്നത്. പൈലറ്റിന്റെ സമയൊചിതമായ ഇടപെടലാണ് ഒരു വൻ ദുർന്തം ഒഴിവാക്കിയതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.