- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനിയിൽ ശൈത്യകാലത്ത് കോവിഡ് നിയമങ്ങൾ വീണ്ടും കർശനമാക്കും; ഒക്ടോബർ മുതൽ മാസ്‌ക് നിർബന്ധമാക്കിയേക്കും
ശൈത്യകാല കോവിഡ് നിയമങ്ങൾ കർശനമാക്കുമെന്ന് ജർമ്മൻ ആരോഗ്യ മന്ത്രി അറിയിച്ചു. അടച്ചിട്ട സ്ഥലങ്ങളിൽ സ്വമേധയാ മാസ്‌ക് ധരിക്കാൻശുപാർശ ചെയ്യുകയും കർശനമായ നിയമങ്ങൾ തിരികെ വരാമെന്ന് സൂചിപ്പിക്കുകയും ചെയ്തു.അതായത് ഒക്ടോബർ മുതൽ ഈസ്‌ററർ വരെ മാസ്‌ക് നിർബന്ധമാക്കാൻ ജർമനി ആലോചിക്കുന്നതായാണ് പുറത്ത് വരുന്ന സൂചന.
ശൈത്യകാലത്ത് കോവിഡ് വ്യാപനം തടയാനുള്ള പദ്ധതികളാണ് ജർമ്മൻ സർക്കാർ ഇപ്പോൾ തയ്യാറാക്കുന്നത്. വർഷത്തിൽ ആറ് മാസത്തേക്ക് അടച്ചിട്ട മുറികളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കുക എന്നതാണ് ഒരു ആശയം.വർഷത്തിന്റെ തണുത്ത പകുതിയിൽ എല്ലാ ഇൻഡോർ പൊതു ഇടങ്ങളിലും മാസ്‌ക് ധരിക്കാൻ നിർബന്ധിതരാവും.
പാൻഡെമിക്കിന്റെ തുടക്കം മുതൽ കോവിഡ് കേസുകൾ ഉയർന്ന ശൈത്യകാലത്ത് മാസ്‌ക് നിർബന്ധമാക്കുക എന്നതാണ് ആശയം. കോവിഡിന്റെ വ്യാപനത്തെ മന്ദഗതിയിലാക്കുക മാത്രമല്ല, ഫ്‌ളൂ അണുബാധകൾ സാധാരണയായി കൂടുതലുള്ള വർഷത്തിൽ മറ്റ് ശ്വാസകോശ അണുബാധകൾ പടരുന്നത് തടയുകയും ചെയ്യും. റെസ്‌റേറാറന്റുകൾ, ബാറുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ നിയമങ്ങൾ ബാധകമാകും. എന്നാൽ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലും ഇത് വീണ്ടും ചുമത്തുമോ എന്ന് വ്യക്തമല്ല.
നിലവിൽ പൊതുഗതാഗതത്തിലും മെഡിക്കൽ, കെയർ സ്ഥാപനങ്ങളിലും മാത്രമേ മാസ്‌ക് ധരിക്കേണ്ടത് നിർബന്ധമാണ്.