വിദേശത്ത് ലൈംഗികാതിക്രമം നടത്തിയതടക്കം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ ദമ്പതികൾക്ക് നാടുകടത്തൽ.വിദേശത്തുള്ള ക്രിമിനൽ കുറ്റങ്ങൾ മറച്ചുവെക്കുകയും, പിന്നീട് പേര് മാറ്റി ന്യൂസിലൻഡിൽ സ്ഥിരതാമസമാക്കുകയും ചെയ്ത 'സോഹം ശർമ്മ', 'മേധ ബട്ട' എന്നീ ദമ്പതികളെയാണ് ഇന്ത്യയിലേക്ക് നാടുകടത്തിയത്.

സോഹം ശർമ്മ യുകെയിലായിരിക്കെ ലൈംഗിക, വഞ്ചന കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടുകയും തുടർന്ന് 18 മാസം തടവിലാവുകയും ചെയ്തിരുന്നു. മോചിതനായപ്പോൾ ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്തു.

സോഹം പിന്നീട് പേര് മാറ്റുകയും 2015 ൽ, ഇരുവരും കൂടി ന്യൂസിലൻഡിലേക്ക് വരുകയും ചെയ്തു, തുടർന്ന് ഹാമിൽട്ടണിൽ സ്ഥിരതാമസമാക്കി. മേധ ബട്ട സ്റ്റുഡന്റ് വിസയിലും ശർമ്മ സന്ദർശക വിസയിലുമാണ് ന്യൂസിലൻഡിൽ എത്തിയത്. 2017-ൽ, ന്യൂസിലാൻഡ് ഇമ്മിഗ്രേഷൻ ഇവർക്ക് റെസിഡൻസി അനുവദിക്കുകയും ചെയ്തിരുന്നു.

സോഹം ശർമ്മയും മേധ ബട്ടയും 2018-ൽ ഇന്ത്യയിലെ അവരുടെ കുടുംബത്തെ സന്ദർശിച്ച ശേഷം ന്യൂസിലൻഡിലേക്ക് വീണ്ടും പ്രവേശിക്കാൻ ശ്രമിച്ചപ്പോഴാണ് ഇമ്മിഗ്രേഷന്റെ പിടിയിലായത്. തുടർന്ന് ഇമ്മിഗ്രേഷൻ ഇവർക്കെതിരെ അന്വേഷണം ആരംഭിക്കുകയും അവർക്ക് നാടുകടത്തൽ ബാധ്യത നോട്ടീസ് നൽകുകയും ചെയ്തു.

സോഹം ശർമ്മയും മേധ ബട്ടയും 2011-ൽ ബ്രിട്ടനിൽ കണ്ടുമുട്ടുകയും ബന്ധം ആരംഭിക്കുകയും ചെയ്തവരാണ്.