- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാരത് ബന്ദ് ആഹ്വാനത്തിൽ രാജ്യമെങ്ങും കനത്ത സുരക്ഷ; റദ്ദാക്കിയത് 530 ട്രെയിനുകൾ; ഝാർഖണ്ഡിൽ സ്‌കൂളുകൾ അടച്ചിട്ടു
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഹ്രസ്വകാല സൈനിക നിയമന പദ്ധതിയായ അഗ്‌നിപഥിനെതിരെ വ്യാപക പ്രതിഷേധത്തിന് പിന്നാലെ ബന്ദ് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ കനത്ത ജാഗ്രതാനിർദ്ദേശം. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഝാർഖണ്ഡിൽ സ്‌കൂളുകൾ അടച്ചിടുകയും ഒമ്പത്,11 ക്ലാസുകളുടെ പരീക്ഷ നീട്ടിവെക്കുകയും ചെയ്തു.
നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള നോയിഡയിലേക്കും ഗുരുഗ്രാമിലേക്കും പോകുന്ന വാഹനങ്ങളിൽ, പൊലീസിന്റെ സുരക്ഷാ പരിശോധനകളെ തുടർന്ന് വൻഗതാഗത കുരുക്ക് സൃഷ്ടിക്കപ്പെട്ടു. ബിഹാർ, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അഗ്‌നിപഥ് പ്രതിഷേധങ്ങളുടെ ഭാഗമായി തിങ്കളാഴ്ച 530 ഓളം ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ഇതിൽ 348 പാസഞ്ചർ ട്രെയിനുകളും 181 മെയിൽ-എക്സ്‌പ്രസ് ട്രെയിനുകളും ഉൾപ്പെടുന്നതായി റെയിൽവേ അറിയിച്ചു. പത്തോളം ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
അഗ്‌നിപഥിനെതിരായി കോൺഗ്രസ് നേതാക്കൾ ഡൽഹി ജന്തർമന്തറിൽ പ്രതിഷേധം നടത്തി. ആദ്യം, ഈ പദ്ധതിയെക്കുറിച്ച് പാർലമെന്റിലും യുവാക്കളോടും ചർച്ച ചെയ്യട്ടേയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കൻ പറഞ്ഞു. പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയിലൂടെ 'കാവി ക്യാമ്പ്' സ്വന്തം സായുധ കേഡറിന്റെ അടിത്തറ വികസിപ്പിക്കുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു.




