ട്ടാവയിലെയും കിഴക്കൻ ഒന്റാറിയോയിലെയും എൻബ്രിഡ്ജ് ഉപഭോക്താക്കൾ ജൂലൈ 1 ന് പ്രകൃതി വാതക വില വർദ്ധന അഭിമുഖീകരിക്കേണ്ടി വരും.ജൂലൈ 1 മുതൽ 18.5 ശതമാനം മുതൽ 23.2 ശതമാനം വരെ നിരക്ക് വർദ്ധനയ്ക്ക് ഒന്റാറിയോ എനർജി ബോർഡ് എൻബ്രിഡ്ജിന് അംഗീകാരം നൽകി.

പ്രകൃതി വാതക വില 23 ശതമാനം വരെയാണ് ഉയർത്തുക.വടക്കേ അമേരിക്കയിൽ ഗ്യാസ് ക്ഷാമം വർധിച്ചതോടെയാണ് എൻബ്രിഡ്ജ് ഗ്യാസ് ഇൻകോർപറേറ്റിന്റെ ജൂണിലെ അപേക്ഷയ്ക്ക് ഒന്റാരിയോ എനർജി ബോർഡ് വില ഉയർത്താനുള്ള അനുവാദം നല്കിയത്.

2022 ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന അംഗീകാരം യൂണിയൻ ഗ്യാസ് നിരക്ക് സോണുകൾ ഉൾപ്പെടെ വില വർധനവ് വിധേയമാകും. സാധാരണ റസിഡൻഷ്യൽ ഉപഭോക്താവിന് 18.5 മുതൽ 23.2 ശതമാനം വരെയോ അല്ലെങ്കിൽ 240 മുതൽ 250 ഡോളർ വരെയാണ് വില വർധനവുണ്ടാവുക.