- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് വൈ എസ്, മർകസ് ഹജ്ജ് സംഘത്തിനു മക്കയിൽ ഊഷ്മള സ്വീകരണം
മക്ക: വിശുദ്ധ ഹജ്ജ് കർമ്മം ചെയ്യുന്നതിന് വേണ്ടി കേരള മുസ്ലിം ജമാഅത്തിന് കീഴിലുള്ള എസ് വൈ എസും മർകസ് ഹജ്ജ് സംഘവും മക്കയിലെത്തി. കഴിഞ്ഞ ജൂൺ പതിനാറിനു രാത്രി 10.30 ന് ജിദ്ദയിൽ ഇറങ്ങിയ സംഘംപുലർച്ചെ 3 മണിക്ക് മക്കയിലെത്തി .
കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, മുഹമ്മദ് അലി സഖാഫി വള്ളിയാട്, അൻവർ സഖാഫി കാന്തപുരം, മൊയ്ദു സഖാഫി (sys ഹജ്ജ് സെൽ കോഡിനേറ്റർ )കരീം സഖാഫി മായനാട്, സിദ്ധീഖ് ഹാജി, മുത്തലിബ് സഖാഫി തുടങ്ങിയ പ്രസ്ഥാനിക നേതാക്കളുടെ നേത്രത്വത്തിലുള്ള 150 പേരടങ്ങുന്ന ഹജ്ജ് സംഘമാണ് മക്കയിൽ എത്തിയത്. ഹറമിന് സമീപത്തുള്ള അജിയാദ് മുകാരിം ഹോട്ടലിൽ ബിൽഡിങ്ങിലാണ് താമസിക്കുന്നത്. . ഈ വാരം അവസാനത്തിൽ മദീനയിയിലേക്ക് സംഘം യാത്ര തിരിക്കും.
മക്കയിലെത്തിയ സംഘത്തിന് ഐ സി എഫ്, ആർ എസ് സി മക്ക ഘടകവും ഹജ്ജ് വളണ്ടിയർ കോർ അംഗങ്ങളും ചേർന്നു സ്വീകരണം നൽകി. മുസല്ലയും തസ്ബീഹ് മാലയും നൽകിയാണ് സ്വീകരിച്ചത്. മക്കയിലെ സ്വീകരണത്തിന് ഹജ്ജ് ചീഫ്അമീർ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി നന്ദി പറഞ്ഞു. സ്വീകരണത്തിന് ഐ സി എഫ് ആർ എസ് സി നേതാക്കളായ ഷാഫി ബാഖവി, ഹനീഫ് അമാനി, റഷീദ് വേങ്ങര, അഷ്റഫ് പേങ്ങാട്,, ശറഫുദ്ധീൻവടശ്ശേരി, ജമാൽ മുക്കം, മുഹമ്മദ് മുസ്ലിയാർ, ഷബീർ ഖാലിദ്, ഇമാംഷാ, ഖയ്യൂമു ഖാദിസിയ്യ്, അഹ്മദ് കബീർ, ബഷീർ സഖാഫി,മുഹമ്മദ് അലി വലിയോറ,നൗഫൽ അഹ്‌സനി,,ഹുസൈൻ ഹാജി,ശിഹാബ് എടക്കര, ഫിറോസ് സഅദി,,, ,തുടങ്ങിയവർ ങ്ങിയവർ നേതൃത്വം നൽകി