- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഫർസോണിനെതിരെ സംസ്ഥാനതല കർഷകപ്രക്ഷോഭം പ്രഖ്യാപിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് സെക്രട്ടറിയേറ്റ് ഉപവാസം
തിരുവനന്തപുരം: മണ്ണിന്റെ മക്കളുടെ കൃഷിഭൂമി കൈയേറി വന്യജീവി സങ്കേതങ്ങൾക്ക് സംരക്ഷണ കവചമുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് ദക്ഷിണേന്ത്യൻ കൺവീനർ അഡ്വ. വി സി സെബാസ്റ്റ്യൻ.
സുപ്രീം കോടതി വിധിയെത്തുടർന്ന് വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റിലുമായി ഒരു കിലോമീറ്റർ ദൂരത്തിലുള്ള ബഫർ സോൺ നീക്കത്തിനെതിരെ കർഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാനതല പ്രക്ഷോഭപ്രഖ്യാപനവും സെക്രട്ടറിയേറ്റ് ഉപവാസവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ. വി സി സെബാസ്റ്റ്യൻ.വനംവകുപ്പിന്റെ നടപടിക്രമങ്ങൾ വനത്തിനുള്ളിൽ മാത്രംമതി. കൃഷിഭൂമി കൈയേറാൻ ശ്രമിച്ചാൽ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പോരാട്ടത്തിന് കേരളം സാക്ഷ്യം വഹിക്കും. ജനപ്രതിനിധികളുടെയും സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും കർഷക വഞ്ചനയ്ക്ക് സംഘടിത കർഷകർ വൻതിരിച്ചടി നൽകുന്ന കാലം വിദൂരമല്ല. ജീവിക്കാൻ വേണ്ടിയും നിലനിൽപിനുമായുള്ള സംഘടിത പോരാട്ടത്തിൽ കർഷകസമൂഹം ഒരുമിക്കണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
കേരളത്തിലെ 35ൽ പരം കർഷകസംഘടനകളുടെ സംസ്ഥാന നേതാക്കളാണ് ഉപവാസസമരത്തിൽ പങ്കുചേർന്നത്. കർഷകപ്രക്ഷോഭം സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ തുടക്കമാണ് സെക്രട്ടറിയേറ്റ് ഉപവാസമെന്ന് അധ്യക്ഷത വഹിച്ച് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് പറഞ്ഞു. വരുംദിവസങ്ങളിൽ വിവിധ ജില്ലാകേന്ദ്രങ്ങളിലേയ്ക്കും വന്യജീവി സങ്കേതമേഖലകളിലേയ്ക്കും കർഷകമാർച്ച് സംഘടിപ്പിക്കുമെന്ന് അഡ്വ. ബിനോയ് തോമസ് സൂചിപ്പിച്ചു.
ദേശീയ കോർഡിനേറ്റർ കെ.വി.ബിജു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഡോ.ജോസുകുട്ടി ഒഴുകയിൽ, ഫാ. മാത്തുക്കുട്ടി മൂന്നാറ്റിന്മുഖം, ജോയി കണ്ണഞ്ചിറ, ജോയി കൈതാരത്ത്, മാർട്ടിൻ തോമസ്, ജയപ്രകാശ് ടി.ജെ., അഡ്വ.സുമീൻ എസ് നെടുങ്ങാടൻ, ഡോ. ജോസഫ് തോമസ്, ജോർജ് സിറിയക്ക്, അശോക് അമ്പാടി, റോസ് ചന്ദ്രൻ, സിറാജ് കൊടുവായൂർ, ജേക്കബ് മേലേടത്ത്, സുരേഷ്‌കുമാർ ഓടപ്പന്തി, അഡ്വ.ജോൺ ജോസഫ്, ഷാജി തുണ്ടത്തിൽ, ജെയിംസ് പന്ന്യാംമാക്കൽ, പ്രൊഫ. വേണുരാജൻ എസ്, മോഹൻ കാലായിൽ തുടങ്ങിയവർ സംസാരിച്ചു.