- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽസമ്മ ജോർജ്ജുകുട്ടി വാളിപ്ലാക്കൽ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ
ഭരണങ്ങാനം: ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സനായി യു ഡി എഫിലെ എൽസമ്മ ജോർജ്ജുകുട്ടി വാളിപ്ലാക്കൽ തിരഞ്ഞെടുക്കപ്പെട്ടു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായിരുന്ന വിനോദ് ചെറിയാൻ വേരനാനി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നുണ്ടായ ഒഴിവിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭരണങ്ങാനം പഞ്ചായത്ത് അളനാട് വാർഡ് മെമ്പർ ആണ് എൽസമ്മ. എൽസമ്മ ജോർജു കുട്ടിയെ മാണി സി കാപ്പൻ എം എൽ എ അഭിനന്ദിച്ചു.
റാങ്ക് ജേതാക്കളെ അനുമോദിച്ചു
രാമപുരം: മഹാത്മാഗാന്ധി സർവ്വകലാശാല നടത്തിയ വിവിധ പരീക്ഷകളിലെ റാങ്ക് ജേതാക്കളെ വീടുകളിൽ എത്തി മാണി സി കാപ്പൻ എം എൽ എ അഭിനന്ദിച്ചു. ബി എസ് സി ബയോടെക്‌നോളജി ഒന്നാം റാങ്ക് ജേതാവ് മേഘ പ്രദീപ്, ബി എ ഹിസ്റ്ററി മോഡൽ 2 ഒന്നാം റാങ്ക് ജേതാവ് അഭിഷേക് എൻ നമ്പൂതിരി എന്നിവരുടെ വീടുകളിലാണ് എം എൽ എ അഭിനന്ദനങ്ങളുമായി എത്തിയത്. റാങ്ക് ജേതാക്കൾക്കു എം എൽ എ എക്‌സലൻസ് അവാർഡും മാണി സി കാപ്പൻ സമ്മാനിച്ചു. രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷും എം എൽ എ യ്‌ക്കൊപ്പം ഉണ്ടായിരുന്നു.