- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിരുവാണി ഡാമിൽ നിന്ന് തമിഴ്നാടിന് പരമാവധി ജലം ലഭ്യമാക്കും; എം.കെ.സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി
തിരുവനന്തപുരം: ശിരുവാണി ഡാമിൽ നിന്ന് തമിഴ്നാടിന് പരമാവധി ജലം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എം.കെ. സ്റ്റാലിന് മറുപടി നൽകി.
ശിരുവാണി അണക്കെട്ടിൽ നിന്നുള്ള ജലം ജൂൺ 19-ന് 45 എം.എൽ ഡി യി-ൽ നിന്ന് 75 എം.എൽ ഡി ആയും ജൂൺ 20-ന് 103 എം.എൽ.ഡി ആയും വർദ്ധിപ്പിച്ചിട്ടുണ്ട്. ഡാമിന്റെ രൂപകൽപ്പന പ്രകാരം സാധ്യമായ ഡിസ്ചാർജ് അളവ് പരമാവധി 103 എം എൽ ഡി യാണ്. എത്രയും വേഗം ഈ വിഷയം വിശദമായി ചർച്ച ചെയ്ത് സമവായത്തിലെത്താമെന്ന് മുഖ്യമന്ത്രി കത്തിൽ മറുപടി നൽകി.
കോയമ്പത്തൂർ കോർപറേഷൻ പരിധിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ കുടിവെള്ളത്തിന് ശിരുവാണി ഡാമിനെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. ആ പ്രദേശത്തെ സുഗമമായ ജലവിതരണത്തിന് ശിരുവാണി ഡാമിന്റെ സംഭരണശേഷിയുടെ പരമാവധി ജലം സംഭരിച്ച് തമിഴ്നാടിന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ