- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സോണിയ ഗാന്ധി ആശുപത്രി വിട്ടു; വീട്ടിൽ വിശ്രമം തുടരാൻ നിർദ്ദേശം; ഇ.ഡിക്ക് മുമ്പാകെ വ്യാഴാഴ്ച ഹാജരായേക്കില്ല
ന്യൂഡൽഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രി വിട്ടു. ഡൽഹി ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലായിരുന്ന സോണിയ ഇന്നുച്ചയോടെയാണ് ആശുപത്രി വിട്ടത്. വസതിയിൽ വിശ്രമം തുടരുമെന്ന് കോൺഗ്രസ് പ്രചാരണവിഭാഗം ചുമതയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിലൂടെ അറിയിച്ചു.
രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ച സോണിയാ ഗാന്ധിയെ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്നാണ് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വസനനാളിയിൽ അണുബാധ കണ്ടെത്തിയതോടെ വിദഗ്ധ പരിശോധനയ്ക്കു കഴിഞ്ഞ ദിവസം വിധേയയാക്കിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
"Congress President Sonia Gandhi has been discharged from Sir Ganga Ram Hospital and is advised to take rest," tweeted Jairam Ramesh, Congress General Secretary in-charge Communications
- ANI (@ANI) June 20, 2022
സോണിയ ഗാന്ധിയുടെ ആരോഗ്യനില കണക്കിലെടുത്ത് രാഹുൽഗാന്ധി കഴിഞ്ഞ ദിവസം ഇഡിക്ക് മുന്നിൽ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ സമയം നീട്ടി ചോദിച്ചിരുന്നു. നാഷണൽ ഹെറാൾഡ് കേസിൽ വ്യാഴാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും ഇഡി മുൻപാകെ സോണിയ എത്താൻ സാധ്യതയില്ല.
ന്യൂസ് ഡെസ്ക്