- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പ്: തകർപ്പൻ വിജയവുമായി ബിജെപി; മഹാ വികാസ് അഖാഡി സഖ്യത്തിന് തിരിച്ചടി
മുംബൈ: രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്രയിൽ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിലും ബിജെപിക്ക് നേട്ടം. ഭരണ കക്ഷിയായ മഹാ വികാസ് അഖാഡിയെ ഞെട്ടിച്ചാണ് ബിജെപി മുന്നേറിയത്. 10 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 5 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു.
ശിവസേന, എൻസിപി പാർട്ടികൾ രണ്ടുവീതം സീറ്റുകൾ വിജയിച്ചു. കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. കടുത്ത മത്സരം നടന്ന പത്താം സീറ്റിൽ കോൺഗ്രസിന്റെ ഭായ് ജഗതാപ് തോറ്റു. ബിജെപി സ്ഥാനാർത്ഥി പ്രസാദ് ലാഡിനോടാണ് തോൽവി.
ബിജെപിയുടെ ശ്രീകാന്ത് ഭാരതീയ, പ്രൊഫസർ റാം ഷിൻഡെ, പ്രവീൺ ദരേകർ, ഉമ ഖാപ്രെ, പ്രസാദ് ലാഡ് എന്നിവർ വിജയിച്ചു. എൻസിപിയുടെ ഏകനാഥ് ഖാദ്‌സെ, രാം രാജെ നായിക് നിംബാൽകർ, ശിവസേനയുടെ സച്ചിൻ ആഹിർ, അംശ പാദ്വി എന്നിവർ വിജയിച്ചു. കോൺഗ്രസിന്റെ ഭായ് ജഗ്താപിനെ ബിജെപിയുടെ പ്രസാദ് ലാഡ് അട്ടിമറിച്ചത് സഖ്യസർക്കാരിന് കനത്ത തിരിച്ചടിയായി.
മൂന്ന് കോൺഗ്രസ് എം എൽ എമാർ ക്രോസ് വോട്ട് ചെയ്തതായി എൻസിപിയും ശിവസേനയും ആരോപിച്ചു. സ്ഥാനാർത്ഥിയുടെ പരാജയത്തിനൊപ്പം ഇത്തരത്തിലുള്ള ആരോപണവും കോൺഗ്രസിന് തിരിച്ചടിയാവുകയാണ്. മഹാരാഷ്ട്രയിൽ ഒരാഴ്ചയ്ക്കിടെ മഹാ വികാസ് അഖാഡിക്ക് ഉണ്ടാകുന്ന രണ്ടാമത്തെ തിരിച്ചടിയാണ് ഇത്. രാജ്യസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് സ്ഥാനാർത്ഥിയെ ബിജെപി പരാജയപ്പെടുത്തിയത് സഖ്യസർക്കാരിന് കനത്ത ക്ഷീണമായിരുന്നു.
ന്യൂസ് ഡെസ്ക്