ജിദ്ദ: കോവിഡ് പടരുന്നത് തടയാൻ ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കുള്ള സൗദി പൗരന്മാരുടെ യാത്രാ വിലക്ക് സൗദി പിൻവലിച്ചു. ഇന്ത്യയെ കൂടാതെ തുർക്കി, എത്യോപ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിലേക്കുള്ള കോവിഡ് യാത്രാ നിയന്ത്രണങ്ങൾ സൗദി നീക്കിയിട്ടുണ്ട്.

ഇതുസംബന്ധമായി സൗദി അറേബ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് വിവരം അറിയിച്ചത്. ഈ മാസം ആദ്യം കൊറോണ വൈറസ് പടരുന്നത് തടയാൻ ഏർപ്പെടുത്തിയ നടപടികൾ രാജ്യം എടുത്തുകളഞ്ഞിരുന്നു.