- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിംബ്ൾഡൺ: വിലക്ക് മറികടക്കാൻ റഷ്യൻ ടെന്നിസ് താരം പൗരത്വം മാറ്റി
ലണ്ടൻ: വിംബ്ൾഡൺ ടെന്നിസ് ടൂർണമെന്റിൽ റഷ്യൻ താരങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിൽനിന്ന് രക്ഷപ്പെടാൻ വനിത ഡബ്ൾസ് താരം പൗരത്വം മാറ്റി. നടേല ഡിസാൽമിഡ്‌സാണ് ജോർജിയൻ പൗരത്വമെടുത്തത്.
യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ, ബെലറൂസ് താരങ്ങളെ വിംബ്ൾഡണിൽ കളിപ്പിക്കില്ലെന്ന് ഓൾ ഇംഗ്ലണ്ട് ക്ലബ് ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു.
താരങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിന്റെ പേരാണ് അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷൻ പൗരത്വമായി പരിഗണിക്കുക. സെർബിയയുടെ അലക്‌സാൻഡ്ര ക്രൂണിക്കാണ് നടേലയുടെ ഡബ്ൾസ് പങ്കാളി.
Next Story




