- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെഡ് മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്ക് ദാരുണ മരണം
തൃശൂർ: ട്രെഡ് മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ അതിദാരുണമായി മരിച്ചു. പുത്തൻചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കൊറ്റനെല്ലൂർ മണ്ണാറമൂലയിൽ ചെരുപറമ്പിൽ വീട്ടിൽ സജീവ് (43) ആണ് മരിച്ചത്. മറിഞ്ഞു വീണപ്പോൾ തലശക്തമായി നിലത്തിടിച്ചതാണ് മരണത്തിനിടയാക്കിയത്.
വെള്ളാങ്ങല്ലൂരിലെ ജിംനേഷ്യത്തിൽ തിങ്കളാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. ട്രെഡ് മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ പിന്നിലേക്കു മറിയുകയും തല ശക്തമായി നിലത്തിടിക്കുകയുമായിരുന്നു. ഉടനെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story