ലയാളികളുടെ പ്രിയപ്പെട്ടതാരമാണ് അഹാനാ കൃഷ്ണകുമാർ. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരം മാലി ദ്വീപിലാണ് ഇപ്പോഴുള്ളത്. ഇത് രണ്ടാം തവണയാണ് അഹാന മാലിദ്വീപിൽ എത്തുന്നത്. മാലദ്വീപിൽ നിന്നുള്ള ബിക്കിനി ഫോട്ടോഷൂട്ടും താരം പങ്കുവെച്ചിട്ടുണ്ട്.

'രണ്ടുവർഷം മുമ്പ് ഉപേക്ഷിച്ച എന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വർഗത്തിൽ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ്' എന്നാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പം അഹാന കുറിച്ചിരിക്കുന്നത്.

എന്തായാലും നീല ടൂ പിസിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിിയ. അതി മനോഹരം എന്നാണ് താരത്തിന്റെ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന കമന്റ്.