- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാൽബർഗ് വിമാനത്താവളത്തിൽ കഴിഞ്ഞ വാരന്ത്യത്തിൽ കുടുങ്ങിപ്പോയത് നൂറ് കണക്കിന് യാത്രക്കാർ; ലുഫ്താൻസയിൽ ജീവനക്കാരുടെ കുറവ് മൂലം റദ്ദാക്കുന്ന ഫ്ളൈറ്റുകളുടെ എണ്ണം കൂടുന്നു; അവധിക്കാല യാത്രക്കൊരുങ്ങുന്നവർ കരുതലെടുക്കുക
ഇക്കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും ആയി സാൽസ്ബർഗിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് നൂറ് കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. കൊളോൺ, കോർഫു, കാലാബ്രിയ എന്നിവിടങ്ങളിലേക്കുള്ള ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ ഉൾപ്പെടെ റദ്ദാക്കിയത് മൂലം വലഞ്ഞത് നിരവധി യാാത്രക്കാരാണ്.
പ്രധാനമായും ലുഫ്താൻസ ഗ്രൂപ്പിന്റെ വിമാനങ്ങളാണ് ജീവനക്കാര് ഇ്ല്ലാത്തതിനാൽ റദ്ദാക്കൽ നടത്തേണ്ടി വരുന്നത്. ഹ്രസ്വ അറിയിപ്പിൽ കൂടുതൽ ഫ്‌ളൈറ്റുകൾ റദ്ദാക്കുന്നത് ഒഴിവാക്കാൻ ലുഫ്താൻസ ഗ്രൂപ്പ് ജൂലൈയിൽ ആസൂത്രണം ചെയ്ത 900 വിമാനങ്ങൾ റദ്ദാക്കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.ഈ കണക്ഷനുകൾ ഇനി ബുക്കിങ് പ്ലാറ്റ്ഫോമുകളിലോ ടൂർ ഓപ്പറേറ്റർമാരിലോ ദൃശ്യമാകില്ല.
സാൽസ്ബർഗ് വിമാനത്താവളത്തിൽ ആവശ്യത്തിന് ജീവനക്കാരുണ്ടെങ്കിലും ഫ്രാങ്ക്ഫർട്ട്, ന്യൂറംബർഗ് വിമാനത്താവളങ്ങളിൽ ജീവനക്കാരുടെ കുറവുണ്ടെന്നാണ് അധികൃതർ പറയുന്നത്. അതിനാൽ തന്നെ അവധിക്കാല യാത്ര പദ്ധതിയിട്ടിരിക്കുന്നവർട്രാവൽ ഏജന്റ്, ടൂർ ഓപ്പറേറ്റർ അല്ലെങ്കിൽ എയർലൈൻ എന്നിവരെ മുൻകൂട്ടി ബന്ധപ്പെടുന്നതും പ്ലാൻ ചെയ്ത വിമാനത്തിൽ എല്ലാം പ്ലാൻ അനുസരിച്ച് നടക്കുമോ എന്ന് പരിശോധിക്കുന്നതും വളരെ ഗുണകരമാകും.