- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ജീവിതച്ചെലവ് കുതിച്ചുയർന്നതോടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായവുമായി സർക്കാർ; ഓരോ സിംഗപ്പൂരിയനും 300 ഡോളർ വരെ ധനസഹായം
യോഗ്യരായ മുതിർന്ന സിംഗപ്പൂർക്കാർക്ക് ഈ വർഷം വിതരണം ചെയ്യുന്ന സാധാരണ GST വൗച്ചറുകൾക്ക് പുറമേ 300 (RM952) ഡോളർവരെ ഒറ്റത്തവണ ക്യാഷ് പേയ്മെന്റ് ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു. കുതിച്ചുയരുന്ന ജീവിതച്ചെലവിൽ നട്ടം തിരിയുന്നവർക്ക് ഇത് ഏറെ ഗുണകരമാകും.
യുദ്ധവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ജീവിതച്ചെലവ് ഉയർന്ന നിലയിൽ തന്നെ നിലനിർത്തുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതോടെയാണ് കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെ വർദ്ധിച്ചുവരുന്ന ആഗോള പണപ്പെരുപ്പത്തിൽ നിന്ന് രക്ഷിക്കുന്നതിനായി സിംഗപ്പൂർ ചൊവ്വാഴ്ച 1.5 ബില്യൺ ഡോളർ (1.08 ബില്യൺ യുഎസ് ഡോളർ) പാക്കേജ് പുറത്തിറക്കിയത്.
പിന്തുണ പാക്കേജ്'' ഏകദേശം 1.5 ദശലക്ഷം സിംഗപ്പൂർക്കാർക്ക് പ്രയോജനം ചെയ്യും.2022-ൽ 21 വയസും അതിൽ കൂടുതലുമുള്ള സിംഗപ്പൂരുകാർക്ക് ഈ പ്രത്യേക പേയ്മെന്റ് ബാധകമാകും. 2021-ൽവരുമാനം 34,000 ഡോളറിൽ താഴെയും അവരുടെ വീടുകൾക്ക് 21,000ഡോളറിൽ താഴെ വാർഷിക മൂല്യമുള്ളവർ ഇതിന് യോഗ്യരാകും. എന്നാൽ ഒന്നിലധികം സ്വത്തുക്കൾ ഉള്ളവർ യോഗ്യരല്ല.