- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ നഗരത്തിൽ സൗജന്യ പബ്ലിക് വൈഫൈ സംവിധാനം ഉടൻ; പുതിയതായി സംവിധാനം വിപൂലികരിക്കുക 150 ഓളം കേന്ദ്രങ്ങളിൽ
വിജയകരമായ പരീക്ഷണങ്ങൾക്ക് ശേഷം ഡബ്ലിൻ നഗരത്തിൽ പുതിയ സൗജന്യ പൊതു വൈഫൈ സംവിധാനം വിപൂലികരിക്കാൻ ഒരുങ്ങുന്നു.ഇതോട നഗരം സ്മാർട്ട് സിറ്റി ലക്ഷ്യങ്ങളിലേക്ക് ഒരു പടികൂടി അടുത്തുവെന്നുവേണം കരുതാൻ.
ഓപ്പൺ റോമിങ് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന വൈഫൈ ഹോട്ട്‌സ്‌പോട്ടുകളാണ് നഗരത്തിൽ സജ്ജീകരിക്കുക എന്നാണ് അധികൃതർ നൽകുന്ന വിവരം. ഒരു തവണ കണക്ട് ചെയ്തുകഴിഞ്ഞാൽ തടസ്സമില്ലാത്ത കണക്ടിവിറ്റി പൊതുജനങ്ങൾക്ക് സൗജന്യമായി ലഭിക്കും. വ്യത്യസ്ത ഹോട്ട്‌സ്‌പോട്ടുകളിലേക്കുള്ള കണക്ഷൻ ഓട്ടോമാറ്റിക്കായി തന്നെ മാറുമെന്നതിനാൽ ഓരോ തവണയും പുതുതായി കണക്ട് ചെയ്യേണ്ടതില്ല.
അയർലൻഡിലെ ആകെ വർക്കിങ് പോപ്പുലേഷനിലെ 30 ശതമാനത്തോളം ആളുകളും ജീവിക്കുന്ന നഗരമാണ് ഡബ്ലിൻ. മാത്രമല്ല പ്രതിവർഷം 6.6 മില്യണോളം വിദേശസഞ്ചാരികളും ഇവിടേക്ക് എത്തിച്ചേരാറുണ്ട്. നഗരത്തിലെത്തുന്ന ജനങ്ങൾ, താമസക്കാർ, ബിസിനസുകാർ, ടൂറിസ്റ്റുകൾ എന്നിവർക്ക് സൗജന്യവും, സുരക്ഷിതവും, മികച്ച വേഗതയുള്ളതുമായ കണക്ടിവിറ്റി ഈ പദ്ധതി വഴി ലഭിക്കും.
വയർലെസ്സ് ബ്രോഡ്ബാൻഡ് അലയൻസ് (WBA) യുടെ മേൽനോട്ടത്തിൽ ബെർണാഡോ സ്‌ക്വയർ, ഡാം സ്ട്രീറ്റ്, സിറ്റി കൗൺസിലിന്റെ ആംഫിതിയറ്റർ എന്നിങ്ങനെ മൂന്നിടങ്ങളിൽപരീക്ഷണാടിസ്ഥാനത്തിൽ പബ്ലിക് വൈഫൈ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഈ പരീക്ഷണം വിജയകരമായതോടെ 150 ഓളം കേന്ദ്രങ്ങളിലേക്ക് പുതിയ സംവിധാനം വിപുലീകരിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.