- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണൽ കടത്തിനിടെ പിടിയിലായ 39കാരന്റെ കയ്യിൽ കഞ്ചാവും ത്രാസും; പൊന്നാനിയിൽ പിടിയിലായത് മേഖലയിലെ മുഖ്യ കഞ്ചാവ് വിൽപനക്കാരൻ
മലപ്പുറം: മണൽ കടത്തിനിടെ പിടിയിലായ 39കാരന്റെ കയ്യിൽ കഞ്ചാവും കഞ്ചാവ് തൂക്കി വിൽക്കാനുപയോഗിക്കുന്ന ത്രാസും. ഭാരതപ്പുഴയിൽ നിന്നും അനധികൃതമായി എടുത്ത മണൽചാക്കുകളിൽ നിറച്ച് ബൈക്കിൽ കടത്തുന്നതിനിടെ പൊലീസ് പിടിയിലായ കാലടി നരിപ്പറമ്പ് സ്വദേശി വലിയപറമ്പിൽ ഇസ്മായിലിൽ(39)നിന്നാണ് കഞ്ചാവും കഞ്ചാവ് തൂക്കി വിൽക്കാനുപയോഗിക്കുന്ന ത്രാസും ഉൾപ്പെടെ പിടിച്ചെടുത്തത്.
ഇയാളുടെ വാഹനത്തിൽ നിന്നും 124 ഗ്രാം കഞ്ചാവും, കഞ്ചാവ് തൂക്കി വിൽക്കാനുപയോഗിക്കുന്ന ത്രാസും പൊന്നാനി പൊലീസാണ് പിടിച്ചത്. ഇയാൾ മേഖലയിലെ കഞ്ചാവ് വിൽപ്പനക്കാരനാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിനും, മണൽ കടത്തിയതിനും കേസെടുത്തു. പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന്റെ നിർദ്ദേശ പ്രകാരം എസ്ഐ സുജിത്, പ്രൊബേഷണൽ എസ്ഐ സിബി.ടി.ദാസ്, എസ്.സി.പി.ഒ അഷ്റഫ് ,സി.പി.ഒമാരായ സുധീഷ്, രഞ്ജിത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
അനധികൃത മണൽ കടത്ത് വ്യാപകമായതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ വാഴക്കാട് പൊലീസ് പരിശോധന നടത്തിയിരുന്നു. അനധികൃതമായി മണൽ എടുക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഴക്കാട് സബ് ഇൻസ്പെക്റ്റർ വിജയരാജന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മണൽ ലോറി പിടികൂടി. പ്രതികൾ പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വാഴക്കാട് പൊലീസ് കേസെടുത്തു. പരിശോധന ശക്തമാക്കുമെന്ന് വാഴക്കാട് പൊലീസ് പറഞ്ഞു കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ എ എസ് ഐ അബ്ദുൽ ഗഫൂർ,ജയേഷ്,ഷിബു, അബ്ദുൽ റഹീം എന്നിവർ പങ്കെടുത്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്