- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനക്കുളത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ ആദിവാസികളുടെ സഹായം തേടി കുടുംബം; രക്ഷാപ്രവർത്തനത്തിന് തടസ്സമായി മഴയും പുഴയിലെ ശക്തമായ ഒഴുക്കും വെള്ളത്തിന്റെ കൊടും തണുപ്പും
അടിമാലി :ആനക്കുളത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട ചാലക്കുടി ആളൂർ വിതയത്തിൽ ക്രാസിൻ തോമസി(29 )നെ കണ്ടെത്താൻ ആദിവാസികളുടെ സഹായം തേടി കുടുംബം.
കഴിഞ്ഞ 4 ദിവസമായി ഫയർഫോഴ്സ് നടത്തിവന്നിരുന്ന തിരച്ചിൽ ഇന്നലെ അവസാനിപ്പിച്ചു. മഴയും പുഴയിലെ ശക്തമായ ഒഴുക്കും വെള്ളത്തിന്റെ കൊടും തണുപ്പും അവഗണിച്ച് ഫയർഫോഴ്സിലെ നീന്തൽ വിദഗ്ധരും നാട്ടുകാരുമടങ്ങുന്ന സംഘം നടത്തിയ തിരച്ചിൽ വിഫലമായ സാഹചര്യത്തിലാണ് ആദിവാസികളുടെ സഹായത്തോടെ പുഴയിൽ തിരച്ചിൽ തുടരാൻ കുടുംബം തീരുമാനിച്ചിട്ടുള്ളത്.
കുറത്തിക്കുടി ആദിവാസി കോളനിയിലെത്തി ക്രസിലിന്റെ ബന്ധുക്കൾ വിവരം അറയിക്കുകയായിരുന്നു.ബന്ധുക്കളുടെ സങ്കടാവസ്ഥ മനസ്സിലാക്കി കോളനിവാസികളിൽ ചിലർ സഹായിക്കാൻ സന്നദ്ധത അറയിച്ചതായിട്ടാണ് സൂചന.
തീരത്ത് തങ്ങി ,പുഴയുടെ ഓരോമേഖലയിലും വിശദമായി പരിശോധിക്കുന്നതിനാണ് ഇവർ കർമ്മപദ്ധതി തയ്യാറാക്കിയിട്ടുള്ളത്.ക്രാസിൽ അപകടത്തിൽപ്പെട്ട ഭാഗത്തുനിന്നും പുഴ ഒഴുകുന്നത് പൂയംകൂട്ടി ഭാഗത്തേക്കാണ് .ഇവിടെ പീണ്ടിമേട് കൂത്തിൽ പതിച്ചാണ് വെള്ളം താഴേ കൂട്ടമ്പുഴ ഭാഗത്തേക്ക് ഒഴുകുന്നത്. ശിനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു ദുരന്തം.ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സും പൊലീസും തിരച്ചിലിൽ പങ്കാളികളായി.
ആനക്കുളത്തുനിന്നും 300 മീറ്ററോളം അകലെ സ്ഥിതിചെയ്യുന്ന റിസോർട്ടിൽ താമസത്തിനെത്തിയ 9 അംഗസംഘത്തിലെ അംഗമായിരുന്നു ക്രാസിൽ.റിസോർട്ടിന് സമീപത്തുകൂടിയാണ് പുഴ ഒഴുകുന്നത്.ക്രാസിൻ ഉൾപ്പെടെ 3 പേരാണ് കുളിക്കാൻ ഇറങ്ങിയത്.ക്രാസിൽ പുഴയുടെ മധ്യഭാഗത്തേക്ക് നീന്തുന്നത് കൂടെയുണ്ടായിരുന്നവർ കണ്ടിരുന്നു.തിരിച്ചെത്താൻ വൈകിയതോടെയാണ് സുഹൃത്തുക്കൾ തിരച്ചിൽ ആരംഭിച്ചത്.
കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ടാണ് പരിസരത്തുണ്ടായിരുന്നവർ വിവരം അറിയുന്നത്.തുടർന്ന് റിസോർട്ട് ജീവനക്കാരും ഇവിടെയുണ്ടായിരുന്ന നാട്ടുകാരും ചേർന്ന് ഉടൻ തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
ദുരന്തം അറിഞ്ഞ് ശനിയാഴ്ച തന്നെ ക്രാസിലിന്റെ അടുത്ത ബന്ധുക്കൾ ആനക്കുളത്ത് എത്തിയിരുന്നു.ഈ പുഴയിൽ സമീപകാലത്ത് 2 യുവാക്കൾ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞിരുന്നു
മറുനാടന് മലയാളി ലേഖകന്.