വധിക്കാല യാത്രക്കായി യൂറോപ്യൻ രാജ്യങ്ങൾ തെരഞ്ഞെടുത്തവർക്കും നാട്ടിലേക്കുള്ള യാത്രക്ക് ഒരുങ്ങുന്നവർക്കും വരുന്ന മാസം യാത്രാ തടസ്സം ഉറപ്പാണ്. കാരണം മിക്ക എയർലൈൻ ജീവനക്കാരും വേതനയും തൊഴിൽ സുരക്ഷയും ആവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങുകയാണ്. ഇപ്പോളിതാ സ്‌പെയിനിലെ റയാൻ എയർ ജീവനക്കാർക്ക് പിന്നാലെ ഈസി ജെറ്റ് ജീവനക്കാരും സമരം പ്രഖ്യാപിച്ചു.

ലോ-കോസ്റ്റ് എയർലൈൻ ആയ ഈസിജെറ്റിന്റെ സ്പാനിഷ് ശാഖയിൽ പെടുന്ന 450 ഓളം തൊഴിലാളികൾ ആ്ണ് ജൂലൈയിൽ പണിമുടക്കിന് ഒരുങ്ങുന്നത്.ഈസിജെറ്റ് ജീവനക്കാർ ജൂലൈ 1, 2, 3, 15, 16, 17, 29, 30, 31 തീയതികളിൽ ഒമ്പത് ദിവസത്തെ പണിമുടക്ക് നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്.ഈ സമയങ്ങളിൽ ബുക്ക് ചെയ്ത ഈസി ജെറ്റ് യാത്രക്കാർ അവരുടെ ഫ്‌ളൈറ്റുകൾ റദ്ദാക്കേണ്ടി വരുമൊയെനന് കാര്യത്തിൽ സ്ഥിരീകരണമായില്ല.

നിലവിൽ, സ്‌പെയിനിലെ ഈസിജെറ്റ് ക്രൂ അംഗങ്ങൾക്ക് 950 യൂറോയാണ് അടിസ്ഥാന ശമ്പളം, ഇത് ഫ്രാൻസിലെയോ ജർമ്മനിയിലെയോ അടിസ്ഥാന ശമ്പളത്തേക്കാൾ 850 യൂറോ കുറവാണ്.ജൂൺ 24, 25, 26, 30 തീയതികളിലും ജൂലൈ 1, 2 തീയതികളിലും ആറ് ദിവസത്തെ പണിമുടക്ക് നടത്താൻ റയാൻഎയറിന്റെ സ്‌പെയിൻ ആസ്ഥാനമായുള്ള ക്രൂവിനെ പ്രതിനിധീകരിക്കുന്ന ട്രേഡ് യൂണിയൻ തൊഴിലാളികളോട് ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം.

ഫ്രാൻസ്, പോർച്ചുഗൽ, ബെൽജിയം, ഇറ്റലി എന്നിവിടങ്ങളിലെ റയാൻഎയറിന്റെ ജീവനക്കാരും തങ്ങളുടെ സ്പാനിഷ് എതിരാളികൾക്കൊപ്പം ചേർന്ന് ജൂൺ 24, 25, 26 തീയതികളിൽ പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.ജൂലായ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ യൂറോപ്പിൽ തങ്ങളുടെ സാധാരണ സർവീസുകളുടെ 90 ശതമാനം മാത്രമേ പ്രവർത്തിക്കാൻ കഴിയൂ എന്ന് ഈസിജെറ്റ് അറിയിച്ചു.