- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
വിദ്യാർത്ഥികളായ നഴ്സുമാർക്ക് ശമ്പളം നൽകണമെന്ന് ആവശ്യം ശക്തം; പ്രധാനമന്ത്രി അടക്കമുള്ളവർക്ക് സമർപ്പിക്കാനായി ആരംഭിച്ച പെറ്റീഷനിൽ ഒപ്പുവച്ചത് അയ്യായിരത്തിലധികം പേർ; രാജ്യത്ത് നഴ്സിങ് ക്ഷാമം രൂക്ഷം
രാജ്യത്ത് നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാവുകയാണ്. നിലവിലുള്ള ക്ഷാമം മൂലം ഷിഫ്റ്റുകൾ നിറയ്ക്കാൻ മതിയായ നഴ്‌സുമാരില്ലാതെ ആശുപത്രികളും വലയുകയാണ്.രോഗികൾക്ക് സമയബന്ധിതവും ആവശ്യമായതുമായ പരിചരണം സുരക്ഷിതമായി നൽകുന്നതിനായി പുതിയ നഴ്സുമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് പകരം നഴ്സുമാരോട് അവരുടെ ജോലിഭാരം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.
ഇതിനിടയിലാണ് ആശുപത്രികളിൽ ജോലി ചെയ്യിപ്പിക്കുന്ന സ്റ്റുഡന്റ് നഴ്സുമാർക്ക് അവരുടെ പ്ലെയ്സ്മെന്റ് സമയത്ത് ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു നിവേദനത്തിൽ ഏകദേശം അയ്യായിരത്തോളം പേർ ഒപ്പുവച്ചിരിക്കുകയാണ്.തൊഴിലാളികളുടെ കുറവ് നഴ്സിങ് വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും അത് അംഗീകരിക്കണമെന്നും പെറ്റീഷൻ സ്രഷ്ടാവ് ആര്യ സാലെ പറയുന്നു
ശമ്പളമില്ലാതെ പ്ലെയ്സ്മെന്റുകളിൽ മുഴുവൻ സമയവും ജോലി ചെയ്യുന്ന നഴ്‌സുമാർ ക്ലാസുകളിൽ പങ്കെടുക്കുന്നു, പഠിക്കാൻ സമയം കണ്ടെത്തുന്നു, ജീവിതച്ചെലവുകൾക്കായി മറ്റ് ജോലികൾ ചെയ്യാൻ പോലും ശ്രമിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.