- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സിംഗപ്പൂരിൽ ഇന്ത്യക്കാരനായ തൊഴിലാളി ക്രെയിനിനിടയിൽ കുടുങ്ങി മരിച്ചു: ഈ വർഷം ജോലി സ്ഥലത്ത് ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി
സിംഗപ്പൂരിലെ നിർമ്മാണ സ്ഥലത്ത് മൊബൈൽ ക്രെയിനിന്റെ ഭാഗങ്ങൾക്കിടയിൽ കുടുങ്ങി 32 കാരനായ ഇന്ത്യൻ തൊഴിലാളി മരിച്ചു.ബുധനാഴ്ച രാവിലെ 10:15ഓടെ മണ്ടായി ക്വാറി റോഡിലാണ് ജോലിസ്ഥലത്താണ് അപകടം.
ഹ്വാ യാങ് എഞ്ചിനീയറിംഗിലെ ജീവനക്കാരനായിരുന്ന തൊഴിലാളി, ക്രെയിൻ പ്രവർത്തിക്കുന്നതിനിടെയിൽ ടൂൾബോക്സിൽ നിന്ന് സാധനം എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇടയിൽ കുടുങ്ങുകയായിരുന്നു.ഇയാളെ ഉടൻ തന്നെ ഖൂ ടെക്ക് പുവാട്ട് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ആളുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല.
ജോലി സ്ഥലത്ത് ഉണ്ടാകുന്ന അപകടങ്ങിൽ ഈ വർഷം മാത്രം സിംഗപ്പൂരിൽ 27-മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2021-ൽ മൊത്തം 37 ജോലിസ്ഥലത്ത് മരണങ്ങൾ ഉണ്ടായി.ഏപ്രിലിൽ മാത്രം 10 മരണങ്ങളുണ്ടായി.
ജൂൺ 14 മുതൽ, ജോലിസ്ഥലത്തെ സുരക്ഷയും ആരോഗ്യ സംവിധാനങ്ങളും ഇല്ലാത്ത കമ്പനികൾക്ക് കടുത്ത പിഴകൾ നേരിടേണ്ടിവരുമെന്ന് മാനവശേഷി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.