സെപ്തംബർ 8 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയന്ത്രണങ്ങൾ യാത്രക്കാർക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പാക്കും. ഒരു ഫ്‌ളൈറ്റ് റദ്ദാക്കുകയോ മൂന്ന് മണിക്കൂറോ അതിൽ കൂടുതലോ വൈകുകയോ ചെയ്താൽ യാത്രക്കാരുടെ ഇഷ്ടാനുസരണം യാത്രക്കാർക്ക് പണം തിരികെ നൽകാനോ റീബുക്ക് ചെയ്യാനോ കാരിയറുകൾ ആവശ്യപ്പെടുമെന്ന തരത്തിലാണ് നിയമം നിർമ്മാണം.

മുമ്പ്, യാത്രക്കാരുടെ അവകാശ വ്യവസ്ഥയ്ക്ക് എയർലൈനിന്റെ നിയന്ത്രണത്തിലുള്ള ഫ്‌ളൈറ്റ് തടസ്സങ്ങൾക്ക് റീഫണ്ട് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇനി എയർലൈനിന്റെ നിയന്ത്രണത്തിന് പുറത്തുള്ള റദ്ദാക്കലുകളും നീണ്ട കാലതാമസങ്ങളും ഉണ്ടാകുമ്പോൾ പോലും, എയർലൈന് അവരുടെ യാത്രാവിവരണം പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ യാത്രക്കാർക്ക് പരിരക്ഷ ലഭിക്കും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ജീവനക്കാരുടെ ക്ഷാമവും തെരക്കിം മൂലം എയർലൈനുകളും സുരക്ഷാ, കസ്റ്റംസ് ഏജൻസികളും പാടുപെടുന്നതിനാൽ ആയിരക്കണക്കിന് പേർക്ക് നീണ്ട കാലതാമസവും ഫ്‌ളൈറ്റ് റദ്ദാക്കലും ആണ് നേരിടേണ്ടി വന്നത്.

ഒരു ഫ്‌ളൈറ്റ് റദ്ദാക്കി 48 മണിക്കൂറിനുള്ളിൽ പുതിയ റിസർവേഷൻ നൽകാൻ കഴിയുന്നില്ലെങ്കിൽ അല്ലെങ്കിൽ മൂന്ന് മണിക്കൂറിലധികം വൈകിയാൽ 30 ദിവസത്തിനുള്ളിൽ എയർലൈനുകൾ റീബുക്കിംഗോ റീഫണ്ടോ നൽകണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്.