ഹറിനിലും വേനൽച്ചൂടിന്റെ പിടിയിലേക്ക് പോകുന്നതോടെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് ജോലികളിൽ നിയന്ത്രണം.ഉച്ച 12 മുതൽ വൈകീട്ട് നാലുവരെ പുറം ജോലികൾ പാടില്ല. സൂര്യാതപം, നിർജലീകരണം, മറ്റ് ഉഷ്ണ രോഗങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നതിനും തൊഴിലിടങ്ങളിലെ അപകടങ്ങൾ കുറക്കുന്നതിനും ഇത് സഹായിക്കും.

ജൂലൈ ഒന്ന് മുതൽ ഓഗസ്റ്റ് 31വരെയാണ് നിയമം നടപ്പാക്കുക. നിയമം കർശനമായി നടപ്പാക്കണമെന്ന് കമ്പനി അധികാരികളോട് മന്ത്രി നിർദ്ദേശിച്ചു.