- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവ് ഭാര്യയെ വെട്ടി; തടയാനെത്തിയ തൊഴിലുടമയ്ക്കും വെട്ടേറ്റു; തിരിച്ചും ആക്രമണം; മൂന്ന് പേർക്കും പരിക്ക്
പാലക്കാട്: പാലക്കാട് ജില്ലയിലെ മുതലമടയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ആയുർവേദ മരുന്ന് നിർമ്മാണ കമ്പനി ഉടമയും പരിസ്ഥിതി പ്രവർത്തകനുമായ ആറുമുഖൻ പത്തിചിറ, ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ സുധ എന്നിവർക്കും സുധയുടെ ഭർത്താവ് രാമനുമാണ് വെട്ടേറ്റത്. മൂന്ന് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.
വൈകുന്നേരം ഏഴ് മണിയോടെ നെണ്ടൻ കിഴായയിലാണ് സംഭവം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇത് നേരിൽ കണ്ട ദൃക്‌സാക്ഷികൾ പറഞ്ഞത് ഇങ്ങനെ - രാമൻ ഭാര്യയെ വെട്ടിയപ്പോൾ അറുമുഖൻ തടഞ്ഞു. ഈ സമയത്താണ് അറുമുഖന് പരിക്കേറ്റത്. രാമന്റെ ആക്രമണത്തിൽ സുധയ്ക്കും വെട്ടേറ്റു. സുധയും ആറുമുഖനും ചേർന്ന് രാമനെ തിരിച്ചുവെട്ടി. ഈ ആക്രമണത്തിൽ രാമനും പരിക്കേറ്റു.
Next Story




