- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും സമ്പന്നനായ ആൺകുട്ടിക്ക് സ്വന്തം പേരും പുരുഷ്വത്വവും പോലും വേണ്ട; അച്ഛനെ വെറുക്കുന്നതിനാൽ എലോൺ മസ്‌കിന്റെ മകൻ പെണ്ണായി ലിംഗമാറ്റം നടത്തി മുഴുവൻ പേരും മാറ്റി; അതിസമ്പന്നന്റെ 18 കാരനായ മകനും അച്ഛനും തമ്മിൽ തെറ്റാൻ ഉണ്ടായ കാരണം തേടി സുഹൃത്തുക്കളും ബന്ധുക്കളും
ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയുടെ കുടുംബം പക്ഷെ കലഹങ്ങൾ നിറഞ്ഞതാണെന്ന് ഏറ്റവും ഒടുവിലത്തെ സംഭവവികാസങ്ങൾ പറയുന്നു. എലൺ മസ്‌കുമായി തെറ്റിയ 18 കാരനായ മകൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പെണ്ണാവുക മാത്രമല്ല പുതിയ പേരും സ്വീകരിച്ചു. തന്റെ അമ്മയുടെ ആദ്യനാമംസ്വന്തം പേരിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
തന്റെ അച്ഛനോടൊപ്പം ജീവിക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ടാണ് ഈ മാറ്റത്തിന് തയ്യാറായതെന്ന് വിവിയൻ നേരത്തേ കോടതിയിൽ ബോധിപ്പിച്ചിരുന്നു. പുതിയ ലിംഗഭേദവും പേരും സൂചിപ്പിച്ചുകൊണ്ടുള്ള പുതിയ ജനന സർട്ടിഫിക്കറ്റ് അധികം വൈകാതെ വിവിയന് ലഭിക്കും. പരാതിനൽകിയ വ്യക്തിയുടെ പേര് സേവ്യർ അലക്സാണ്ടർ മസ്‌ക് എന്നതിൽ നിന്നും വിവിയൻ ജെന്ന വിൽസൺ എന്നാക്കി മാറ്റിയിരിക്കുന്നു, അതുപോലെ ലിംഗം പുരുഷനിൽ നിന്നും സ്ത്രീയായി മാറ്റിയിരിക്കുന്നു എന്ന് മാത്രമായിരുന്നു കോടതി വിധി.
ഇത് സംബന്ധിച്ച പരാതി ഏപ്രിൽ മാസത്തിൽ തന്നെ വിവിയൻ ഫയൽ ചെയ്തിരുന്നെങ്കിലും ഇപ്പോൾ മാത്രമാണ് വിവരം പുറത്തുവരുന്നത്. മസ്‌ക് ഇതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, തനിക്ക് വളരെ ക്ലേശകരമായ ബാല്യമായിരുന്നു എന്ന് വിവിയൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് വിവിയന്റെ അമ്മയും മസ്‌കിന്റെ മുൻ ഭാര്യയുമായ ജസ്റ്റിനി ട്വീറ്റ് ചെയ്തു. പേരുമാറ്റവും ലിംഗമാറ്റവും സ്ഥിരീകരിക്കുവാനായി ഒരു കോടതി വിധി കൂടി വരേണ്ടതുണ്ട്. അതിനായി ഇന്ന് വിവിയൻ സാന്റാ മോണിക്കയിലെ കോടതിയിൽ ഹാജരാകും.
ട്രാൻസ്ജെൻഡർമാരെ പരിഹസിക്കുന്ന പ്രസ്താവനകൾ ധാരാളമായി നടത്തി വിവാദത്തിലായ വ്യക്തിയാണ് എലൻ മസ്‌ക്. സൗന്ദര്യമുള്ള പേടിസ്വപ്നങ്ങൾ എന്നായിരുന്നു ഒരിക്കൽ മസ്‌ക് ട്രാൻസ്ജെൻഡർമാരെ വിശേഷിപ്പിച്ചത്. മൂന്നാം ക്ലാസിന് താഴെയുള്ള കുട്ടികളെ ലൈംഗ്ഭേദത്തെ കുറിച്ച പഠിപ്പിക്കുന്നതിനെതിരെയുള്ള ഫ്ളോറിഡഗവർണർ റോൺ ഡി സാന്റിസിന്റെ വിവാദ ബില്ലിനെ മസ്‌ക് പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
വിവിയന്റെ അമ്മ, കനേഡിയൻ എഴുത്തുകാരിയായ ജസ്റ്റിൻ വിൽസണെ 2000 ൽ ആയിരുന്നു എലൻ മസ്‌ക് വിവാഹം ചെയ്തത്. 2008-ൽ ഈ ബന്ധം വേർപിരിയുകയും ചെയ്തു. ആദ്യമകൻ ജനിച്ച് പത്ത് ആഴ്‌ച്ചകൾക്ക് അകം തന്നെ 2002-ൽ മരണമടഞ്ഞിരുന്നു. അതിനു ശേഷമാണ് സേവ്യർ, ഗ്രിഫിൻ എന്ന ഇരട്ടക്കുട്ടികൾ ജനിക്കുന്നത്. രണ്ടു വർഷത്തിനിപ്പുറം ജസ്റ്റിനിക്ക് ഒറ്റപ്രസവത്തിൽ മൂന്ന് മക്കൾ ജനിക്കുകയും ചെയ്തിരുന്നു.
വിവിയൻ പരാതി നൽകിയ വിവരം പുറത്തു വരുന്നതിനു മുൻപ് ഫാദെഴ്സ് ഡേയിൽ താൻ തന്റെ മക്കളെ സ്നേഹിക്കുന്നതായി മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ