ജൂലൈ 6 മുതൽ എക്സ്പ്രസ് എൻട്രി എല്ലാ പ്രോഗ്രാമിലേക്കുമുള്ള ഡ്രോകൾ പുനരാരംഭിക്കാൻ കാനഡ ലക്ഷ്യമിടുന്നുവെന്ന് ഇമിഗ്രേഷൻ മന്ത്രി സിയാൻ ഫ്രേസർ അറിയിച്ചു.ജൂലൈ ആദ്യം തന്നെ എക്സ്പ്രസ് എൻട്രി സാധാരണ നിലയിലേക്ക് മടക്കാനുള്ള നീക്കത്തിലാണ് ഐആർസിസിയെന്ന് ഫ്രേസർ സ്ഥിരീകരിച്ചു.

മഹാമാരിക്കിടെ 2020 ഡിസംബറിലാണ് ഐആർസിസി പെർമനന്റ് റസിഡൻസ് മുതൽ ഫെഡറൽ സ്‌കിൽഡ് വർക്കർ പ്രോഗ്രാം വരെയുള്ളയിലേക്ക് എക്സ്പ്രസ് എൻട്രി ഐടിഎ നിർത്തിവെച്ചത്.2021 സെപ്റ്റംബറിൽ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസിലും ഇതേ നടപടി കൈക്കൊണ്ടു. എക്സ്പ്രസ് എൻട്രി ഡ്രോകൾ പുനരാരംഭിക്കുന്നതോടെ എഫ്എസ്ഡബ്യുപി, എഫ്എസ്ടിപി, സിഇസി ഉദ്യോഗാർത്ഥികൾക്ക് ഗുണം ചെയ്യും.

ഫെഡറൽ സ്‌കിൽഡ് വർക്കർ പ്രോഗ്രാമാണ് കാനഡയിലേക്കുള്ള ഇക്കണോമിക് ക്ലാസ് ഇമിഗ്രന്റ്സിന്റെ പ്രധാന വഴി.