- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്കെത്തിച്ച് കൾച്ചറൽ ഫോറം കാമ്പയിൻ
പ്രവാസി ക്ഷേമ പദ്ധതികൾ -അറിയാം' എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി വിവിധയിടങ്ങളിൽ ജില്ലാ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രചരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പരിപാടികളിൽ നൂറൂകണക്കിനാളുകൾ വിവിധ പദ്ധതികളിൽ അംഗങ്ങളായി.
നോർക്ക , കേരള സർക്കാർ പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ വിവിധ പദ്ധതികൾ, ഐ.സി.ബി.എഫ് ഇൻഷൂറൻസ് സ്‌കീം തുടങ്ങിയവ പരിചയപ്പടുത്തുക, അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് കാമ്പയിൻ ലക്ഷ്യം വെക്കുന്നത്.
എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങൾ സംഘടിപ്പിച്ച ക്ഷേമനിധി ബൂത്തുകൾ ജില്ലാ പ്രസിഡണ്ട് അഫ്‌സൽ എടവനക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ നേതാക്കളായ അജ്മൽ സാദിഖ്, ശുഐബ് മുഹമ്മദ്, ശഫീഖ് ടി.കെ, ജാസിദ് തുടങ്ങിയവർ നേതൃത്വം നൽകി.
കാമ്പയിൻ തൃശൂർ ജില്ലാതല ഉദ്ഘാടനം മിസയീദിൽ വച്ച് നടന്നു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് നിഹാസ്, സംസ്ഥാന കമ്മറ്റിയംഗം അനസ് ജമാൽ, ജില്ലാ നേതാക്കളായ അലി ഹസൻ, അൽ ജാബിർ തുടങ്ങിയവർ സംസാരിച്ചു.
പാലക്കാട് ജില്ലാ തല സംഗമം കാമ്പയിൻ കൺ വീനർ ഫൈസൽ എടവനക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയമഗം രാധാകൃഷണൻ ജില്ലാ പ്രസിഡണ്ട് റാഫിദ് പുതുക്കോട്, ജനറൽ സെക്രട്ടറി അബൂബക്കർ പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു.
വക്ര സൂഖിലെ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരെ പദ്ധതിയുടെ ഗുണഭോക്താക്കളാക്കാൻ കോഴിക്കോട് ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച കാരവന് കൾച്ചറൽ ഫോറം ജില്ലാ ജനറൽ സെക്രട്ടറി യാസർ ബേപ്പൂർ, ട്രഷറർ അംജദ് കൊടുവള്ളി, ജില്ലാക്കമ്മറ്റിയംഗം സൈനുദ്ദീൻ ബേപ്പൂർ തുടങ്ങിയവർ നേതൃത്വം നൽകി. തിരൂർ താനൂർ മണ്ഡലങ്ങൾ സം യുക്തമായി സംഘടിപ്പിച്ച കാമ്പയിൻ ഉദ്ഘാടനം കൾച്ചറൽ ഫോറം പ്രസിഡണ്ട് എ.സി മുനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് അലവിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.
പേരാമ്പ്ര മണ്ഡലം കമ്മറ്റി മദീന ഖലീഫയിൽ സംഘടിപ്പിച്ച ക്ഷേമ പദ്ധതി ബൂത്തിന് മണ്ഡലം പ്രസിഡണ്ട് നജ്മൽ തുണ്ടിയിൽ, കൺവീനർ ഷരീഫ് കെ.പി തുടങ്ങിയവരും കുറ്റ്യാടി മണ്ഡലം ഇൻഡസ്ട്രിയൽ ഏരിയ, ദോഹ ജദീദ് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച ക്ഷേമ നിധി ബൂത്തുകൾ മണ്ഡലം പ്രസിഡണ്ട് കെ.ടി. ഷരീഫ് ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാക്കമ്മറ്റിയംഗം ടി.കെ യാസർ, മണ്ഡലം നേതാക്കളായ റിയാസ് കോട്ടപ്പള്ളി, ഷംസുദ്ദീൻ തിരുവള്ളൂർ, തുടങ്ങിയവർ നേതൃത്വം നൽകി.
ഗുരുവായൂർ മണ്ഡലം കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ആത്മാഭിമാന സദസ്സ് കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറി അനീസ് മാള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി മുഖ്യപ്രഭാഷനം നടത്തി സംസ്ഥാന കമ്മറ്റിയംഗം ആബിദ സുബർ, ജില്ലാക്കമറ്റിയംഗം അൽ ജാബിർ, മണ്ഡലം നേതാക്കളായ അബ്ദുല്ലത്തീഫ്, മാജിദ മുഹിയുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
ആലപ്പുഴ ജില്ലാക്കമ്മറ്റി സഫാ വാട്ടർ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ നടത്തിയ കാമ്പയിൻ വിശദീകരണ സംഗമം കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറി സഞ്ജയ് ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാഷിം, സെക്രട്ടറി അസീം, മണലൂർ മണ്ഡലം ഭാരവാഹികളായ നദീം, റബീഹ് എന്നിവർ സംസാരിച്ചു.
വിവിധ പ്രാദേശിക കൂട്ടായ്മകൾ സംഘടിപ്പിച്ച പരിപാടികളിൽ കൾച്ചറൽ ഫോറം വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, കാമ്പയിൻ കൺവീനർ ഫൈസൽ എടവനക്കാട്, നോർക്ക സെൽ അംഗളായ നിസ്താർ കൊച്ചി, ശാക്കിർ ബേപ്പൂർ തുടങ്ങിയവർ കാമ്പയിൻ വിശദീകരിച്ചു.