ആം ആദ്മി പാർട്ടി സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ നടത്തുന്ന ഭരണഘടന വിരുദ്ധ സമീപനങ്ങളിൽ പ്രതിഷേധിച്ച് എറണാകുളത്തുള്ള ആം ആദ്മി പാർട്ടി സംസ്ഥാന ഓഫീസിൽ നിന്നും കച്ചേരിപ്പടി ഗാന്ധി ഭവന് മുമ്പിലുള്ള ഗാന്ധി പ്രതിമയുടെ മുമ്പിലേക്ക് പ്രതിഷേധമാർച്ചും സമ്മേളനവും നടത്തി.

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയരായവർ രാജിവെക്കണമെന്നും അതിന്റെ പേരിൽ നടക്കുന്ന ആക്രമങ്ങളും അടിച്ചമർത്തലുകളും നിർത്തലാക്കണമെന്നും ഭരണഘടനക്ക് വിധേയമായി മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ആണ് പ്രതിഷേധ മാർച്ച് നടത്തിയത്. ഗാന്ധി പ്രതിമ തകർത്തു കൊണ്ടുള്ള അക്രമങ്ങളിൽ ഉൾപ്പെട്ട പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു.

മുൻ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർക്ക് ഇല്ലാത്ത ഭയമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കുന്നത്.അത എന്താണെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കണം.
അഴിമതിക്കാരെ തുറുങ്കിൽ അടയ്ക്കാൻ കൊണ്ടുവന്ന ലോകായുക്ത നിയമങ്ങളിൽ പതിനൊന്നു വർഷം മുമ്പ് പ്രതിപക്ഷത്ത് ആയിരുന്നപ്പോൾ അനുകൂലിച്ച ശ്രീ:പിണറായി വിജയൻ ഭരണത്തിൽ ഏറിയപ്പോൾ വെള്ളം ചേർത്തത് വിരോധാഭാസമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് കൂടുതൽ സംശയത്തിന് ഇടനൽകുന്നു.

എറണാകുളം ജില്ലാ സെക്രട്ടറി എൽദോ പീറ്റർ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ ശ്രീ പി.സി സിറിയക് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കൺവീനർ സാജുപോൾ അദ്ധ്യക്ഷത വഹിച്ചു.

എറണാകുളം ജില്ല ജോയിൻ സെക്രട്ടറി സണ്ണി പൗലോസ്, ആന്റി കറക്ഷൻ വിങ് കൺവീനർ ഷാജു കുറുപ്പത്ത്, കോതമംഗലം കൺവീനർ ലിജോ, പിറവം മണ്ഡലം കൺവീനർ ആർ.വിൻസെന്റ് മാസ്റ്റർ, വൈപ്പിൻ മണ്ഡലം കൺവീനർ തങ്കച്ചൻ , മൂവാറ്റുപുഴ മണ്ഡലം കൺവീനർ നൗഷാദ് രണ്ടാർക്കര എന്നിവർ സംസാരിച്ചു