- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി
മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി. ഇന്ന് വി. കുർബാനാനന്തരം ഇടവക വികാരി റവ. ഫാ. റോജൻ പേരകത്ത് ഇടവക പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടി ഉയർത്തി. ഇടവക വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ട്രസ്റ്റി റെജി വർഗീസ്, ജോയിന്റ് സെക്രട്ടറി നിബു കുര്യൻ, ജോയിന്റ് ട്രസ്റ്റി പോൾസൺ വർക്കി, മാനേജിങ് കമ്മറ്റി ഭാരവാഹികൾ ആയ ജോസഫ് വർഗീസ്, ബിജു പി. കുര്യാക്കോസ്, എൽദോ വി. കെ, ജിനോ സ്‌കറിയ, ഷാജു ജോബ്, ബൈജു പി. എം, എക്‌സ് ഒഫീഷ്യോ ബെന്നി റ്റി ജേക്കബ് എന്നിവർ കൊടിയേറ്റത്തിന് നേതൃത്വം നൽകി.
26 ന് വൈകുന്നേരം 7.30 തിന് വി. കുർബാനയും, പെരുന്നാൾ ദിനമായ ജൂൺ 29 ബുധനാഴ്‌ച്ച വൈകുന്നേരം 7.30 തിന് വി. മൂന്നിന്മേൽ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ഇടവക വികാരി റവ. ഫാ. റോജൻ രാജൻ പേരകത്ത്, റവ. ഫാ. സാജൻ രാജൻ കൊട്ടാരത്തിൽ, റവ. ഫാ. നോബിൻ തോമസ് (സെന്റ് ജോർജ് ക്‌നാനായ ചർച്ച്, ബഹ്റൈൻ ) എന്നിവർ മൂന്നിന്മേൽ കുർബാനയ്ക്ക് നേതൃത്വം നൽകും. ജൂൺ 25 ശനി, 27 തിങ്കൾ, 28 ചൊവ്വ എന്നീ ദിവസങ്ങളിൽ സന്ധ്യാ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.