- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ മരണം ഗൂഢാലോചനയുടെ ഭാഗം - അഡ്വ. ബി. ഗോപാലകൃഷ്ണൻ
സാഹചര്യങ്ങളും തെളിവുകളും നിരത്തി വച്ചാൽ ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ മരണം ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നും അദ്ദേഹത്തെ കൊല്ലുകയായിരുന്നു എന്നും മനസിലാക്കാമെന്ന് ബി. ജെ. പി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
ശ്യാമ പ്രസാദ് മുഖർജി യുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും ജൂഡിഷ്യൽ അന്യൂഷണം നടത്താഞ്ഞതും, മൃതദേഹം പോസ്റ്റ് മാർട്ടം ചെയ്യണം എന്നാവശ്യപെട്ടിട്ടും അത് ചെയ്യാതിരുന്നതും എല്ലാം അദ്ദേഹത്തിന്റെ മരണം ഒരു മെഡിക്കൽ മർഡർ ആണെന്ന സംശയം ഉണർത്തുന്നതാണ്.
നാട്ടു രാജ്യങ്ങളെ എല്ലാം സർദാർ പട്ടേൽ തന്റെ നേതൃ പാടവം കൊണ്ട് ഇന്ത്യൻ യൂണിയനിൽ ചേർത്തപ്പോൾ ജമ്മു കാശ്മീരിനെ നെഹ്റു ഏറ്റെടുക്കുകയും ജമ്മു കാശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകി രാജ്യത്തിനു ഭീഷണിയാക്കുകയും ചെയ്തു.
ഒരു രാജ്യം, ഒരു ഭരണ ഘടന, ഒരു പതാക എന്ന് എന്ന് ശക്തമായി വാദിച്ച മുഖർജി ജമ്മു കാശ്മീരിനെ ഇന്ത്യയിൽ നിന്നും വേർതിരിക്കുന്ന 370 ആം വകുപ്പ് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് നെഹ്റുവിന്റെ കണ്ണിലെ കരടായി മാറി. മുഖർജി ജീവിച്ചിരുന്നാൽ ലോകത്തിനു മുന്നിൽ താൻ ഒന്നുമല്ലാതായി തീരും എന്ന് നെഹ്റുവിന് അറിയാമായിരുന്നു. ഇക്കാരണങ്ങൾ എല്ലാം ശ്യാമപ്രസാദ് മുഖർജിയുടെ മരണം നെഹ്റുവിനെ സംശയമുനയിൽ നിർത്തുന്നു, അദ്ദേഹം പറഞ്ഞു.
ഡോ. ശ്യാമ പ്രസാദ് മുഖർജി അനുസ്മരണവും പുഷ്പാർച്ചനയും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി. ജെ. പി ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാർ അധ്യക്ഷത വഹിച്ചു.
ബി. ജെ. പി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി, ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ, ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ, സംസ്ഥാന സമിതി അംഗം കൊട്ടാരം ഉണ്ണികൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം ആർ. ഉണ്ണികൃഷ്ണൻ, ജില്ലാ സെൽ കോഡിനേറ്റർ അരുൺ അനിരുദ്ധൻ, മണ്ഡലം പ്രസിഡന്റ് കണ്ണൻ തിരുവമ്പാടി, ബാബുരാജ്, സുഭാഷ് തകഴി എന്നിവർ സംസാരിച്ചു.