- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആശയപരമായ പാപ്പരത്വം മുമ്പൊരിക്കലും കണ്ടിട്ടില്ല; അടിത്തറ തകർത്തത് ശിവസേന - എൻ.സിപി - കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട്; മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ കാരണം വ്യക്തമാക്കി പീയുഷ് ഗോയൽ
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം ശിവസേന - എൻ.സി.പി - കോൺഗ്രസ് പാർട്ടികളുടെ അവിശുദ്ധ കൂട്ടുകെട്ടെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. സംസ്ഥാനത്ത് ഇത്തരത്തിൽ ഒരു ആശയപരമായ പാപ്പരത്വം ഇതിന് മുമ്പൊരിക്കലും കണ്ടിട്ടില്ല. ഉദ്ധവ് താക്കറെ സർക്കാരിന്റെ അടിത്തറ തകരാൻ കാരണം അവിശുദ്ധ കൂട്ടുകെട്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് പരാമർശം നടത്തിയത്.
അവിശുദ്ധമായ കൂട്ടുകെട്ടാണ് അടിത്തറ തകർത്തത്. ബാലാ സാഹേബ് താക്കറയുടെ പഴയകാല വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിൽ അദ്ദേഹം പറയുന്നത്; കോൺഗ്രസിനൊപ്പം സഖ്യമുണ്ടാക്കുന്നതിനേക്കാൾ നല്ലത് പാർട്ടിയെ (ശിവസേനയെ) പിരിച്ചു വിടുന്നതാണ് എന്നാണ്. പീയൂഷ് ഗോയൽ പറഞ്ഞു.
അതേസമയം വിമത എംഎൽഎമാരുമായി ഗുവാഹാത്തിയിലുള്ള ഏക്നാഥ് ഷിന്ദെ മുംബൈയിലേക്ക് തിരിക്കാനൊരുങ്ങുന്നതായാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല.
ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാരോട് മുംബൈയിലേക്കെത്താൻ വെല്ലുവിളിച്ചിരിക്കുകയാണ് ശിവസേന. തങ്ങൾ വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുമെന്നും വിമതർക്ക് മുന്നിൽ തളരില്ലെന്നും സഞ്ജയ് റാവുത്ത് മാധ്യമങ്ങളോട് പറഞ്ഞു. 'അവർ തെറ്റായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഞങ്ങൾ അവർക്ക് മുംബൈയിലേക്ക് മടങ്ങാനുള്ള അവസരവും നൽകി. ഇപ്പോൾ, ഞങ്ങൾ അവരെ മുംബൈയിലേക്ക് വരാൻ വെല്ലുവിളിക്കുന്നു', റാവത്ത് പറഞ്ഞു.
വിമതരോട് മുംബൈയിലേക്കെത്താൻ ഉദ്ധവ് താക്കറെ 24 മണിക്കൂർ അന്ത്യശാസനം നൽകിയതായി ശിവസേന വൃത്തങ്ങളും അറയിച്ചു. നേരിട്ടുള്ള ചർച്ചകളും കൂടിക്കാഴ്ചയുമാണ് ഉദ്ധവ് താക്കറെ മുന്നോട്ട് വെക്കുന്നത്. 24 മണിക്കൂറിനുള്ളിൽ മുംബൈയിലേക്കെത്തിയില്ലെങ്കിൽ വിമതരുമായി കൂടുതൽ ചർച്ചകൾക്കില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉദ്ധവ് അറിയിച്ചു.




