- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തർ ലോകകപ്പ്: ടീമുകളിൽ താരങ്ങളുടെ എണ്ണം ഉയർത്തും; നിർദേശത്തിന് ഫിഫ അംഗീകാരം
ജനീവ: ഖത്തർ ലോകകപ്പിൽ മാറ്റുരക്കുന്ന ടീമുകളിൽ പരമാവധി ഉൾപ്പെടുത്താവുന്ന കളിക്കാരുടെ എണ്ണം 23ൽനിന്ന് 26 ആയി ഉയർത്താനുള്ള നിർദേശത്തിന് ഫിഫ അംഗീകാരം. ഫിഫ പ്രസിഡന്റും ആറു കോൺഫെഡറേഷൻ പ്രസിഡന്റുമാരും ചേർന്ന ഫിഫ കൗൺസിൽ ബ്യൂറോയാണ് നിർദേശത്തിന് അന്തിമ അംഗീകാരം നൽകിയത്.
കോവിഡിനുശേഷമുള്ള പ്രത്യേക സാഹചര്യം മുൻനിർത്തിയും പതിവിൽനിന്ന് വ്യത്യസ്തമായ മത്സര സമയത്തിന്റെ പശ്ചാത്തലത്തിലുമാണ് ഫിഫയുടെ തീരുമാനം. അന്തിമ ടീം പ്രഖ്യാപനത്തിൽ കളിക്കാരുടെ എണ്ണം 23ൽ കുറയാനും പാടില്ല.
ആദ്യം പുറത്തുവിടുന്ന കളിക്കാരുടെ പട്ടികയിൽ 35ന് പകരം 55 പേരെവരെ ഉൾപ്പെടുത്താം, അന്തിമ ടീമിൽ ഉൾപ്പെടുന്നവർക്ക് ക്ലബ് തലത്തിൽ കളിക്കാവുന്ന അവസാന തീയതി നവംബർ 13 ആയിരിക്കും, 26ൽ കൂടുതൽ പേർ (15 കളിക്കാരും 11 സപ്പോർട്ടിങ് സ്റ്റാഫും) ടീം ബെഞ്ചിലിരിക്കരുത് തുടങ്ങിയ നിർദേശങ്ങൾക്കും ഫിഫ കൗൺസിൽ ബ്യൂറോ അന്തിമ അംഗീകാരം നൽകിയിട്ടുണ്ട്.
പുതിയ തീരുമാനത്തോടെ 32 ടീമുകളിലുമായി 96 താരങ്ങൾ കൂടി ഖത്തറിൽ ലോകകപ്പ് കളിക്കാനെത്തും. പുതുതായി മൂന്ന് കളിക്കാരെ കൂടി ഉൾപ്പെടുത്തുന്നത് കോവിഡ് സാഹചര്യത്തെ നേരിടാൻ പരിശീലകർക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
ഇതാദ്യമായി ലീഗ് സീസണുകൾക്കിടയിൽ നടക്കുന്ന ലോകകപ്പിനായി എല്ലാ പ്രമുഖ ലീഗുകളും നവംബർ 13 ഓടെ താൽക്കാലികമായി നിർത്തും. ലോകകപ്പിന് മുമ്പ് കളിക്കാരെല്ലാം ഒരാഴ്ചത്ത ക്യംപിംൽ ഒത്തുകൂടും. ലീഗ് സീസണുകൾക്കിടയിൽ നടക്കുന്ന ലോകകപ്പിനായി കളിക്കാരെ വിട്ടു നൽകുന്ന ക്ലബ്ബുകൾക്ക് നഷ്ടപരിഹാരമായി നൽകാനായി ഫിഫ 209 മില്യൺ ഡോളർ നീക്കിവെച്ചിട്ടുണ്ട്.
26 കളിക്കാർക്ക് പുറമെ കോവിഡ് സാഹചര്യത്തിൽ നടപ്പാക്കിയ നിശ്ചിത സമയത്ത് അഞ്ച് പകരക്കാരെന്ന നിയമവും ലോകകപ്പിലും തുടരും. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഖത്തറിൽ ലോകകപ്പ് നടക്കുക
സ്പോർട്സ് ഡെസ്ക്